---
title: "ഭീകരവാദ പ്രവര്‍ത്തനത്തിനെതിരെ ജാഗ്രത പാലിക്കണം: എം.ടി.രമേശ് "
english_title: "We must be vigilant against terrorist activities: MT Ramesh"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/21152/we-must-be-vigilant-against-terrorist-activities-mt-ramesh"
published_at: "2022-01-16T22:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e4547826b4c_vvvv - Copy (3) - Copy copy.jpg"
keywords: []
---

# ഭീകരവാദ പ്രവര്‍ത്തനത്തിനെതിരെ ജാഗ്രത പാലിക്കണം: എം.ടി.രമേശ് 

> **Lead Summary:** **പേരാമ്പ്ര :** കേരളത്തില്‍ അടുത്ത കാലത്തായി വര്‍ദ്ധിച്ചു വരുന്ന ഭീകരവാദ പ്രവര്‍ത്തനത്തിനെതിരെ ജനം ജാഗ്രത പാലിക്കണമെന്ന് ബിജെപി സംസ്ഥാന ജന: സെക്രട്ടറി എം.ടി.രമേശ് ആവശ്യപ്പെട്ടു.

## Article Content

**പേരാമ്പ്ര :** കേരളത്തില്‍ അടുത്ത കാലത്തായി വര്‍ദ്ധിച്ചു വരുന്ന ഭീകരവാദ പ്രവര്‍ത്തനത്തിനെതിരെ ജനം ജാഗ്രത പാലിക്കണമെന്ന് ബിജെപി സംസ്ഥാന ജന: സെക്രട്ടറി എം.ടി.രമേശ് ആവശ്യപ്പെട്ടു.

കാശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ ശകതമായ നടപടി സ്വീകരിച്ചപ്പോള്‍ പിന്‍വാങ്ങിയ ഭീകരവാദ ശക്തികള്‍ കേരളത്തെയാണ് ലക്ഷ്യമിടുന്നത്. സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചും ഐഎസ് റിക്രൂട്ട്‌മെന്റും അതിന്റെ ഫലമാണ്. പോപ്പുലര്‍ ഫ്രണ്ടിനെ സഹായിക്കുന്ന നിലപാടാണ് കേരളത്തില്‍ ഇരു മുന്നണികളും സ്വീകരിക്കുന്നതെന്നും എം.ടി.രമേശ് ചുണ്ടിക്കാട്ടി.

ബിജെപി ചെറുവണ്ണൂര്‍ പഞ്ചായത്ത് കുടുംബ സംഗമം മഠത്തില്‍ മുക്കില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.ടി. വിനോദന്‍ ആദ്ധ്യക്ഷനായി. എം.മോഹനന്‍ , കെ.കെ.രജീഷ്, വി ശ്രീപത്മനാഭന്‍, വി സ്മിതാലക്ഷ്മി, തറമല്‍ രാഗേഷ്, കെ.രാഘന്‍, ടി.കെ രജീഷ്, കെ.പി ബാബു, ടി.എം ഹരിദാസ്, കെ.എം സുധാകരന്‍, ഡി.കെ മനു, സി.കെ ലില, ബാബുപിലാറത്ത്, സി ബാലകൃഷ്ണന്‍, ബാബു പുളക്കുല്‍, ശ്രീജിത്ത് താവന, മരുതിയാട്ട് ബാബു എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/21152/we-must-be-vigilant-against-terrorist-activities-mt-ramesh)