---
title: " പ്രകാശന്‍ വെള്ളിയൂരിന് ഭാരത് സേവക് സമാജ് ദേശീയ പുരസ്‌ക്കാരം"
english_title: " Prakashan Velliyoorin Bharath Sevak Samaj National Award"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/211979/prakashan-velliyoorin-bharath-sevak-samaj-national-award"
published_at: "2024-06-13T21:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666b10e882383_flag.png"
keywords: []
---

#  പ്രകാശന്‍ വെള്ളിയൂരിന് ഭാരത് സേവക് സമാജ് ദേശീയ പുരസ്‌ക്കാരം

> **Lead Summary:** **കോഴിക്കോട്:** കലാ സാംസ്‌കാരിക രംഗത്തെ ഉന്നത വ്യക്തിത്വങ്ങള്‍ക്ക് വേണ്ടി BSS ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും മികച്ച പ്രതിഭകളെ ആദരിക്കുകയും പുരസ്‌ക്കാരങ്ങളും നല്‍കി വരുന്നു.

## Article Content

**കോഴിക്കോട്:** കലാ സാംസ്‌കാരിക രംഗത്തെ ഉന്നത വ്യക്തിത്വങ്ങള്‍ക്ക് വേണ്ടി BSS ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും മികച്ച പ്രതിഭകളെ ആദരിക്കുകയും പുരസ്‌ക്കാരങ്ങളും നല്‍കി വരുന്നു.

കഥകവിത നാടകം/ഗാനരചന /ഷോര്‍ട്ട് ഫിലീം / ആല്‍ബങ്ങള്‍ എന്നിവയില്‍ ഉന്നതമായ പ്രകടനം കാഴ്ചവെച്ച പ്രകാശന്‍ വെള്ളിയൂരിന് തിരുവനന്തപുരം BSS സദ്ഭാവാന ഓഡിറ്റോറിയത്തില്‍ വെച്ച് അവാര്‍ഡ് നല്‍കി ആദരിച്ചു 2003 ല്‍ യുനൈറ്റഡ് ഡ്രാമാറ്റിക് അക്കാദമി അവാര്‍ഡ് / 2004 ല്‍ വിജയശ്രീ ആര്‍ട്‌സ് കൊല്ലം നടത്തിയ അഖില കേരളനാടക രചനാ മത്സര അവാര്‍ഡ്/പീപ്പ്ള്‍സ് റവ്യൂ പുരസ്‌കാരം / വിചാരവേദി പുരസ്‌ക്കാരം / എഡബ്ല്യൂ സി പി സംസ്ഥാന സാഹിത്യ പുരസ്‌ക്കാരം, നവകേരളം പുരസ്‌ക്കാരം / അങ്ങനെ ഒട്ടനവധി അവാര്‍ഡുകള്‍ പ്രകാശന് ലഭിച്ചിട്ടുണ്ട്.

ആകാശവാണിയില്‍ നിരവധി കഥകള്‍ എഴുതി അവതരിപ്പിക്കാറുണ്ട്. യുവവാണിയില്‍ ഒട്ടേറെ നാടകങ്ങള്‍ എഴുതിയിരുന്നു, നിരവധി ഗാനങ്ങള്‍ കവിതകള്‍എഴുതിവരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/211979/prakashan-velliyoorin-bharath-sevak-samaj-national-award)