പേരാമ്പ്ര: എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു.
പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്ക് നേടിയ ലയന ഫാത്തിമയേയും ഐഎഫ്എസ് നേടിയ ആക്വിബ് ജമാലിനേയും കഴിഞ്ഞ വര്‍ഷം വിദ്യാലയത്തില്‍ നിന്നും എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളേയും സംസ്ഥാന തലത്തില്‍ വിജയികളായവരേയുമാണ് ആദരിച്ചത്.

നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന പരിപാടി താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ മുഈനുദ്ദീന്‍ (കെഎസ്എ) ഉദ്ഘാടനം ചെയ്തു. ചിട്ടയായ ശ്രമം നടത്തിയാല്‍ ഏത് മത്സരത്തിലും വിജയിക്കാന്‍ സാധിക്കുമെന്ന് അദേഹം വിദ്യാര്‍ത്ഥികളെ ഓര്‍മ്മപ്പെടുത്തി.
എന്‍. പി ഹാഫിസ് മുഹമ്മദ് എന്ത് പഠിക്കണം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. ദീര്‍ഘകാലം സ്‌കൂളിന്റെ പ്രധാന അധ്യാപകനായിരുന്ന എം.വി. രാഘവനെ പ്രസ്തുത ചടങ്ങില്‍ വെച്ച് മാനേജിംഗ് കമ്മിറ്റിക്ക് വേണ്ടി ട്രഷറര്‍ എ. അമ്മത് പൊന്നാടയണിയിച്ച് ആദരിച്ചു.
സ്‌കൂള്‍ മാനേജര്‍ എ.വി അബ്ദുള്ള അധ്യക്ഷത വഹിച്ചു ചടങ്ങില്‍ നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരിക്കണ്ടി അനുമോദന പ്രസംഗം നടത്തി.
യോഗത്തില്‍ വാര്‍ഡ് അംഗം കെ. മധു കൃഷ്ണന്‍, പ്രിന്‍സിപ്പാള്‍ കെ. സമീര്‍, പ്രധാനധ്യാപിക എം ബിന്ദു എന്നിവര്‍ സംസാരിച്ചു. ജമാല്‍ ഫാറൂഖി സ്വാഗതവും സി.കെ മുജീബ് നന്ദിയും പറഞ്ഞു.
Nochad Higher Secondary felicitated the students who scored high marks in SSLC and Plus Two examinations