പേരാമ്പ്ര : ഉള്ള്യേരി കുറ്റ്യാടി സംസ്ഥാന പാതയില്‍ നാട്ടുകാരുടെ നടുവൊടിച്ച റോഡിലെ ഹമ്പ് കുഴിക്ക് പരിഹാരമാകുന്നു. റോഡില്‍ ക്വാറി വെയ്സ്റ്റ് ഇറക്കി കുഴികള്‍ നികത്താന്‍ തുടങ്ങി.
റോഡ് നവീകരിച്ച് ടാറിംഗ് നടത്തുന്നതിന്റെ ഭാഗമായി ഹമ്പുകള്‍ നീക്കം ചെയ്തത് കാരണം ഇവിടെ നിരവധി വാഹനങ്ങളാണ് അപകടത്തില്‍ പെടുന്നത്.
ഉള്ള്യേരി മുതല്‍ വെള്ളിയൂര്‍ വരെയും പാലേരി മുതല്‍ കല്ലോട് വരെയുമാണ് നവീകരണ പ്രവര്‍ത്തി നടക്കുന്നത്.
ഇവിടെ കല്ലോട് എല്‍പി സ്‌കൂളിന് സമീപവും കൂത്താളി എയുപി സ്‌കൂളിന് സമീപവുമാണ് ഹമ്പുകള്‍ നീക്കം ചെയ്ത ഭാഗത്ത് ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട് ഇരുചക്ര വാഹന യാത്രക്കാര്‍ ഉള്‍പ്പെടെ വാഹനങ്ങളാണ് അപകടത്തില്‍ പെടുന്നത്.
ഇവിടെ വാഹനങ്ങള്‍ നിരന്തരം അപകടത്തില്‍ പെടുന്നത് നാട്ടുകാരും യാത്രികരും അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
വിഷയം കഴിഞ്ഞ ദിവസം ട്രൂവിഷന്‍ ന്യൂസ് വാര്‍ത്തയാക്കിയതോടെയാണ് പ്രശ്നത്തിന് പരിഹാരമായി റോഡില്‍ ക്വാറി വെയ്സ്റ്റ് ഇറക്കി കുഴികള്‍ നികത്താന്‍ തുടങ്ങിയത്.
നിത്യേന നൂറുകണക്കിന് ചെറുതും വലുതുമായ വാഹനങ്ങള്‍ കടന്ന് പോവുന്ന പ്രധാന പാതയാണിത്.
The hump in the middle of the road is solved at perambra