അരിക്കുളം : അരിക്കുളം ഗ്രാമ പഞ്ചായത്ത് നാലാം വാര്‍ഡിലെ ഏക്കാട്ടുരില്‍ കുറ്റിക്കണ്ടി-മുക്ക് - മക്കാട്ട് താഴെ റോഡ് തകര്‍ന്നിട്ട് വര്‍ഷങ്ങളായി ഇതു വരെ ശാപമോക്ഷമായില്ല.
30 ഓളം കുടുംബങ്ങളുടെ ഏക ആശ്രയമായ ഈ റോഡിന് വേണ്ടി ജനങ്ങള്‍ ഗ്രമാ പഞ്ചായത്ത് ഓഫീസ് കയറി ഇറങ്ങാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. അധികൃതരുടെ ഭാഗത്ത് നിന്ന് ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
മഴക്കാലം തുടങ്ങിയാല്‍ റോഡിലൂടെയുള്ള കാല്‍നടയാത്ര പോലും ദു: സഖമാണ്. കഴിഞ്ഞ വര്‍ഷം ജലനിധി പദ്ധതിയുടെ പൈപ്പിടല്‍ പ്രവൃത്തി നടത്തിയപ്പോള്‍ റോഡ് പൂര്‍ണ്ണമായും തകര്‍ന്നിരുന്നു.
അന്ന് ജനങ്ങളുടെ പ്രതിക്ഷേധത്തെ തുടര്‍ന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും വാര്‍ഡ് അംഗങ്ങളും ഉള്‍പ്പെടെ സ്ഥലം സന്ദര്‍ശിച്ച് റോഡിന് ഫണ്ട് വകയിരുത്താന്‍ നടപടി സ്വീകരിക്കും എന്ന് ഉറപ്പ് നല്‍കിയെങ്കിലും പിന്നീട് യാതോരു നടപടിയും ഉണ്ടായിട്ടില്ല.
അന്ന് പ്രദേശത്ത് റോഡ് ഉപഭോക്തക്കാളുടെ യോഗം വിളിച്ച് കൂട്ടിയിരുന്നു. പ്രായമായവരെയും കിടപ്പ് രോഗികളെയും കസേരയിലും മറ്റും എടുത്താണ് മെയിന്‍ റോഡില്‍ എത്തിക്കുന്നത്.
റോഡ് കോണ്‍ക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Kuttikandi Muk - Makat thazhe the road is not cursed; People at a misery