---
title: "സര്‍വ്വകലാശാല യൂണിയന്‍ വിജയം ; ആവേശത്തിരയായ് യുഡിഎസ്എഫ് വിക്ടറി റാലി "
english_title: "University Union Victory; Exciting UDSF Victory Rally at kozhikkod"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/212395/university-union-victory-exciting-udsf-victory-rally-at-kozhikkod"
published_at: "2024-06-15T16:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666d75c5ab961_1_kozhikkod.jpg"
keywords: []
---

# സര്‍വ്വകലാശാല യൂണിയന്‍ വിജയം ; ആവേശത്തിരയായ് യുഡിഎസ്എഫ് വിക്ടറി റാലി 

> **Lead Summary:** **കോഴിക്കോട്: **കാലിക്കറ്റ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ എസ്എഫ്‌ഐയില്‍ നിന്ന് യുഡിഎസ്എഫ് പിടിച്ചെടുത്തതിന്റെ ഭാഗമായി നഗരത്തില്‍ യുഡിഎസ്എഫ് നടത്തിയ വിക്ടറി റാലിയില്‍ ആവേശം അണപൊട്ടിയൊഴുകി.

## Article Content

**കോഴിക്കോട്: **കാലിക്കറ്റ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ എസ്എഫ്‌ഐയില്‍ നിന്ന് യുഡിഎസ്എഫ് പിടിച്ചെടുത്തതിന്റെ ഭാഗമായി നഗരത്തില്‍ യുഡിഎസ്എഫ് നടത്തിയ വിക്ടറി റാലിയില്‍ ആവേശം അണപൊട്ടിയൊഴുകി.

വിദ്യാര്‍ത്ഥി യൂണിയനിലെ മുഴുവന്‍ സീറ്റുകളും കോഴിക്കോട് ജില്ലാ റെപ്രസെന്ററ്റീവും വര്‍ഷങ്ങള്‍ക്ക് ശേഷമാണ് യുഡിഎസ്എഫ് വിജയിക്കുന്നത്.

സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍പേഴ്സണ്‍ നിതിന്‍ ഫാത്തിമ, വൈസ് ചെയര്‍മാന്‍ പി.കെ അര്‍ഷാദ്, ജോയിന്റ് സെക്രട്ടറി അശ്വിന്‍ നാഥ്, കോഴിക്കോട് ജില്ലാ എക്‌സിക്യൂട്ടീവ് ജാഫര്‍ തുണ്ടിയില്‍ എന്നിവരെ കോഴിക്കോട് നഗരത്തില്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആഘോഷപൂര്‍വ്വം സ്വീകരിച്ചു.

ലീഗ് ഹൗസ് പരിസരത്ത് നിന്ന് ആരംഭിച്ച റാലി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് മുന്‍പിലൂടെ പുതിയസ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു.

കെഎസ്‌യു മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്, മിസ്ഹബ് കീഴരിയുര്‍, വി.പി ദുല്‍കിഫില്‍, എം.കെ ഹംസ എന്നിവര്‍ സര്‍വകലാശാല യൂണിയന്‍ ഭാരവാഹികളെ ഹാരാര്‍പ്പണം നടത്തി.

കെഎസ്യു ജില്ലാ പ്രസിഡന്റ് വി.ടി സൂരജ്, എംഎസ്എഫ് ജില്ലാ പ്രസിഡന്റ് അഫ്‌നാസ് ചോറോട്, എംഎസ്എഫ് ജില്ലാ ജനറല്‍ സെക്രട്ടറി സ്വാഹിബ് മുഹമ്മദ്, എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി.

ശാക്കിര്‍ പാറയില്‍, അര്‍ജുന്‍ കറ്റയാട്ട്, പി സനൂജ്, ഗൗജ വിജയകുമാരന്‍, പ്രിയങ്ക ഫിലിപ്പ്, ഷമീര്‍ പാഴുര്‍, എ.കെ ജാനിബ്, സുദേവ്, എം.പി രാഗിന്‍, അജ്മല്‍ കുനഞ്ചേരി, റാഷിദ് കാരകാട്, ഷാനിബ് ചമ്പോട്, പി.കെ കാസിം, ഇന്‍ഷിദ, സി.എം മുഹാദ്, ഫുവാദ് തേറമ്പത്ത്, ജുനൈദ് പെരിങ്ങളം, അഫ്‌ലു പട്ടോത്ത്, റാഷിദ് സബാന്‍, അര്‍ഷിദ് നൂറാന്തോട്, അല്‍താഫ് പനങ്ങാട്, ഹസീല്‍ മുഹ്യുദീന്‍, എം.പി സാജിദ് റഹ്‌മാന്‍, മിഷാഹിര്‍ നടക്കാവ്, ഷിഹാദ് മുണ്ടുപാലം, ഷാബില്‍ എടത്തില്‍, വജാഹത് സനീന്‍, എന്‍.പി ഷാഫി, അലി വാഹിദ്, ഷിഫാല്‍ നല്ലളം, യാസീന്‍ കുളിമാട്, സത്താര്‍ കീഴരിയുര്‍, മിന്‍ഹാജ് നെച്ചിക്കാട്ടില്‍ എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/212395/university-union-victory-exciting-udsf-victory-rally-at-kozhikkod)