---
title: "അലുമിനിയം മെറ്റീരിയലുകളുടെ അമിതമായ വിലവര്‍ദ്ധനവില്‍ പ്രതിഷേധവുമായി അല്‍ക "
english_title: "Alka protested the excessive price increase of aluminum materials at kozhikkod"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/212398/alka-protested-the-excessive-price-increase-of-aluminum-materials-at-kozhikkod"
published_at: "2024-06-15T16:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666d7a035ff07_alca.jpg"
keywords: []
---

# അലുമിനിയം മെറ്റീരിയലുകളുടെ അമിതമായ വിലവര്‍ദ്ധനവില്‍ പ്രതിഷേധവുമായി അല്‍ക 

> **Lead Summary:** **കോഴിക്കോട്: **അലുമിനിയം മെറ്റീരിയലുകളുടെയും അനുബന്ധ സാധനങ്ങളുടെയും അമിതമായ വിലവര്‍ദ്ധനവില്‍ ജൂണ്‍ 13ന് ചേര്‍ന്ന അലുമി നിയം ലേബര്‍ കോണ്‍ട്രാക്ട് അസോസിയേഷന്‍ (അല്‍ക) സംസ്ഥാന ഭാരവാഹി യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

## Article Content

**കോഴിക്കോട്: **അലുമിനിയം മെറ്റീരിയലുകളുടെയും അനുബന്ധ സാധനങ്ങളുടെയും അമിതമായ വിലവര്‍ദ്ധനവില്‍ ജൂണ്‍ 13ന് ചേര്‍ന്ന അലുമി നിയം ലേബര്‍ കോണ്‍ട്രാക്ട് അസോസിയേഷന്‍ (അല്‍ക) സംസ്ഥാന ഭാരവാഹി യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

വിലവര്‍ദ്ധനവ് ഈ മേഖലയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്നതാണെന്ന് യോഗം വിലയിരുത്തി. വിലവര്‍ദ്ധനവ് പിന്‍വലിക്കാന്‍ തയ്യാറാകാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്‍പോട്ട് പോകാന്‍ യോഗം തീരുമാനിച്ചു.

യോഗത്തില്‍ മൊയ്തു തോടന്നൂര്‍ അധ്യക്ഷത വഹിച്ചു. സുരേഷ് പാത്തിപ്പാറ, ജയകുമാരന്‍ നന്ദിയോട്, ജോര്‍ജ്ജ് ജോസഫ്, തോമസ് ജോണ്‍, എല്‍ദോസ്, പ്രേംകുമാര്‍, അബ്ദുറഹ്‌മാന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/212398/alka-protested-the-excessive-price-increase-of-aluminum-materials-at-kozhikkod)