പേരാമ്പ്ര : കേന്ദ്ര സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ കീഴിലുള്ള കേന്ദ്ര ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍ (ഇആഇ) എം പാനല്‍ ചെയ്ത പരിപാടികളില്‍ കര്‍ട്ടന്‍ പേരാമ്പ്ര അവതരിപ്പിച്ചു വരുന്ന 'ജീവിതം മനോഹരമാണ് ' എന്ന നാടകവും ഉള്‍പ്പെടുത്തിയിരിക്കുന്നു.
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതി വിമുക്തിയുടെ ഭാഗമായി അവതരിപ്പിക്കുന്ന ലഹരി വിരുദ്ധ ബോധവല്‍ക്കരണ നാടകമാണ് ജീവിതം മനോഹരമാണ്.

തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതിഭവനില്‍ നടന്ന സ്‌ക്രീനിംങ്ങ് ടെസ്റ്റില്‍ മികച്ച നാടകമായി ജീവിതം മനോഹരമാണ് എന്ന നാടകം തിരഞ്ഞെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിനാലാണ് ഈ അംഗീകാരം നേടി എടുക്കാന്‍ കഴിഞ്ഞത്.
നാടക രചന നിര്‍വ്വഹിച്ചത് അക്കാദമി അവാര്‍ഡ് ജേതാവും കവിയും ഗാനരചയിതാവും പ്രഭാഷകനും എഴുത്തുകാരനുമായ രമേശ് കാവിലാണ്. 50 മിനുട്ട് ദൈര്‍ഘ്യമുള്ള നാടകത്തില്‍ അഞ്ച് വ്യത്യസ്ത കഥാപാത്രമായി വേഷമിട്ടത് എക്‌സൈസ് ഉദ്യോഗസ്ഥനായി വിരമിച്ച നാടക പ്രവര്‍ത്തകന്‍ കെ.സി കരുണാകരന്‍ പേരാമ്പ്രയാണ്.
നിരവധി സ്ഥലങ്ങളില്‍ ഈ നാടകം അവതരിപ്പിച്ച് ജനങ്ങളുടെ പ്രശംസ പിടിച്ച് പറ്റിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ മിനിസ്ട്രി ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗിന് കീഴിലെ സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷനിലെ സോങ്ങ് ആന്‍ഡ് ഡ്രാമ ഡിവിഷനില്‍ ഈ ലഹരി വിരുദ്ധ നാടകം 2027 വരെയാണ് എം പാനല്‍ ചെയ്തത്.
Karttan PeramBra's drama Jeevitham Manhobaran in Central Bureau of Communication's M panel list