---
title: "മഹാത്മാ അയ്യങ്കാളി ദിനം ആചരിച്ചു "
english_title: "Mahatma Iyenkali Day was observed at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/212998/mahatma-iyenkali-day-was-observed-at-perambra"
published_at: "2024-06-18T17:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66717764e6214_1_ayyan4.jpg"
keywords: []
---

# മഹാത്മാ അയ്യങ്കാളി ദിനം ആചരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **മഹാത്മാ അയ്യങ്കാളിയുടെ 83-ാം ചരമവാര്‍ഷിക ദിനം എസ് സി/എസ് ടി പേരാമ്പ്ര നിയോജക മണ്ഡലം കമ്മറ്റി സമുചിതമായി ആചരിച്ചു.

## Article Content

**പേരാമ്പ്ര: **മഹാത്മാ അയ്യങ്കാളിയുടെ 83-ാം ചരമവാര്‍ഷിക ദിനം എസ് സി/എസ് ടി പേരാമ്പ്ര നിയോജക മണ്ഡലം കമ്മറ്റി സമുചിതമായി ആചരിച്ചു.

കേരളത്തിലെ സാമൂഹ്യ പരിഷ്‌കര്‍ത്താവും, അധസ്ഥിത വര്‍ഗ്ഗത്തിന്റെ വിദ്യഭ്യാസ അവകാശം നേടിയെടുക്കാന്‍ ഇന്ത്യയില്‍ തന്നെ ആദ്യത്തെ കര്‍ഷക തൊഴിലാളി സമരത്തിനുനേതൃത്വം കൊടുത്ത സമര നായകനാണ് മഹാത്മാ അയ്യങ്കാളി.

മഹാത്മാവിന്റെ ഓര്‍മ്മദിനം പുതുക്കുന്നതിനോടൊപ്പം തന്നെ അയ്യങ്കാളി പോരാട്ടത്തിന് തയ്യാറാവാന്‍ മുഴുവന്‍ പട്ടികജാതി വര്‍ഗ്ഗ സംഘടനകളും ഒരുമിച്ച് കൈ കോര്‍ക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

അനുസ്മരണ യോഗം കോഡിനേഷന്റെ രക്ഷാധികാരി കെ.എം.ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. പി.സി. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

പ്രസിഡന്റ്  വാസുവേങ്ങേരി മുഖ്യപ്രഭാഷണം നടത്തി. മണി കാപ്പുംകര, പി.കെ ഷൈജേഷ്, സവിത പൊന്‍മലപ്പാറ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/212998/mahatma-iyenkali-day-was-observed-at-perambra)