കോഴിക്കോട്: പ്ലസ് ടു കഴിഞ്ഞവര്‍ക്ക് ഇപ്പോള്‍ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റില്‍ ഡിപ്ലോമ കോഴ്‌സിന് അപേക്ഷിക്കാം. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജില്‍ പ്രസ്തുത കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.
ക്ലാസുകള്‍ ജൂലായില്‍ ആരംഭിക്കുന്നു. ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് (DAM) പ്രോഗ്രാമിലേക്ക് പ്ലസ്ടു അഥവാ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഓണ്‍ലൈനായി നല്‍കാന്‍ https://app.srccc.in/register എന്ന ലിങ്കിലൂടെ കഴിയും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 30. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക ഫോണ്‍: 9846033001
Applications are invited for Diploma Course in Airline and Airport Management