---
title: "പടിഞ്ഞാറെക്കര-വാടാന്തുരിത്തി റോഡ് ഉദ്ഘാടനം നടന്നു"
english_title: "The West Coast-Wadanthurithi road was inaugurated"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/21332/the-west-coast-wadanthurithi-road-was-inaugurated"
published_at: "2022-01-17T20:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e58929be4e2_vvvv - Copy (3) - Copy copy.jpg"
keywords: []
---

# പടിഞ്ഞാറെക്കര-വാടാന്തുരിത്തി റോഡ് ഉദ്ഘാടനം നടന്നു

> **Lead Summary:** ** പേരാമ്പ്ര:** ബ്ലോക്ക് പഞ്ചായത്തിന്റെ 2021-2022 വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച പടിഞ്ഞാറെക്കര -വാടാന്തുരിത്തി റോഡിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു നിര്‍വ്വഹിച്ചു.

## Article Content

** പേരാമ്പ്ര:** ബ്ലോക്ക് പഞ്ചായത്തിന്റെ 2021-2022 വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച പടിഞ്ഞാറെക്കര -വാടാന്തുരിത്തി റോഡിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു നിര്‍വ്വഹിച്ചു.

8 ലക്ഷം രൂപ ചിലവഴിച്ചാണ് റോഡ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.കെ പാത്തുമ്മ അധ്യക്ഷയായി.

ബ്ലോക്ക് പഞ്ചായത്ത് അംഗം കെ അജിത, ഗ്രാമ പഞ്ചായത്ത് അംഗം എന്‍.ആര്‍ രാഘവന്‍, കരിം കോച്ചേരി, പി.സുരേന്ദ്രന്‍, വി.കെ മോളി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയര്‍മാന്‍ കെ സജീവന്‍ സ്വാഗതവും എന്‍ ഷാജു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/21332/the-west-coast-wadanthurithi-road-was-inaugurated)