---
title: "കനത്ത മഴയില്‍ വീടിന്റെ മതില്‍ ഇടിഞ്ഞുവീണു"
english_title: "The wall of the house collapsed due to heavy rain at chakkittapara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/213694/the-wall-of-the-house-collapsed-due-to-heavy-rain-at-chakkittapara"
published_at: "2024-06-21T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66751cef0242b_road.JPG"
keywords: []
---

# കനത്ത മഴയില്‍ വീടിന്റെ മതില്‍ ഇടിഞ്ഞുവീണു

> **Lead Summary:** **ചക്കിട്ടപ്പാറ:** ചക്കിട്ടപ്പാറ പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍ നാഗപള്ളി ശാരദയുടെ വീട്ടിന്റെ മുറ്റത്തെ മതില്‍ ഇടിഞ്ഞുവീണു. ഇന്നലെ പുലര്‍ച്ചെ ഉണ്ടായ ശക്തമായ മഴയിലാണ് മതില്‍ ഇടിഞ്ഞുവീണത്.

## Article Content

**ചക്കിട്ടപ്പാറ:** ചക്കിട്ടപ്പാറ പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍ നാഗപള്ളി ശാരദയുടെ വീട്ടിന്റെ മുറ്റത്തെ മതില്‍ ഇടിഞ്ഞുവീണു. ഇന്നലെ പുലര്‍ച്ചെ ഉണ്ടായ ശക്തമായ മഴയിലാണ് മതില്‍ ഇടിഞ്ഞുവീണത്.

പുലര്‍ച്ചെ ആയതിനാലും യാത്രക്കാര്‍ ഇല്ലാത്തതിനാലും വന്‍ അപകടം ഒഴിവായി. പഞ്ചായത്ത് റോഡിലേക്കാണ് മതില്‍ ഇടിഞ്ഞുവീണത്. ബാക്കിയുള്ള മതിലും ഇടിയാന്‍ സാധ്യതയുണ്ട്.

മതില്‍ ഇടിഞ്ഞത് കാരണം വീടിനു തന്നെ ഭീഷണിയായിരിക്കുകയാണ്. രണ്ടര ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. വാര്‍ഡ് അംഗം ജിതേഷ് സ്ഥലം സന്ദര്‍ശിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/213694/the-wall-of-the-house-collapsed-due-to-heavy-rain-at-chakkittapara)