---
title: "ജല ജീവന്‍ പൈപ്പ് പൊട്ടി ജലം കുതിച്ചൊഴുകുന്ന നിലയില്‍ "
english_title: "Jal Jeevan pipe burst and water gushed forth at peruvannamuzhi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/213800/jal-jeevan-pipe-burst-and-water-gushed-forth-at-peruvannamuzhi"
published_at: "2024-06-21T17:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66756e10119c0_pamb.JPG"
keywords: []
---

# ജല ജീവന്‍ പൈപ്പ് പൊട്ടി ജലം കുതിച്ചൊഴുകുന്ന നിലയില്‍ 

> **Lead Summary:** **പെരുവണ്ണാമൂഴി :** വര്‍ഷങ്ങള്‍ പിന്നിട്ടാലും പൊട്ടുകയില്ലെന്നു അധികൃതര്‍ അവകാശപ്പെട്ട ജല ജീവന്‍ പദ്ധതി പൈപ്പ് മാസങ്ങള്‍ക്കുള്ളില്‍ തന്നെ പൊട്ടി ജലം കുതിച്ചൊഴുകി.

## Article Content

**പെരുവണ്ണാമൂഴി :** വര്‍ഷങ്ങള്‍ പിന്നിട്ടാലും പൊട്ടുകയില്ലെന്നു അധികൃതര്‍ അവകാശപ്പെട്ട ജല ജീവന്‍ പദ്ധതി പൈപ്പ് മാസങ്ങള്‍ക്കുള്ളില്‍ തന്നെ പൊട്ടി ജലം കുതിച്ചൊഴുകി.

ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ വാഞ്ചു കോളനി സമീപ പാതയോരത്താണ് സംഭവം. പുതിയ ലോഹ പൈപ്പാണ് പൊട്ടിയത്. മണിക്കൂറുകളോളം ജലം നഷ്ടപ്പെട്ടപ്പോള്‍ ചിലര്‍ ചിത്രമെടുത്ത് വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ നിക്ഷേപിച്ച് ആനന്ദം കൊണ്ടു.

സാമൂഹ്യ ബോധമുള്ള ഒരു പ്രദേശവാസി വിവരമറിഞ്ഞ് തെങ്ങിന്റെ മടല്‍ കഷണം തിരുകി ജലം ഒഴുകുന്നത് ഭാഗികമായി തടയുകയായിരുന്നു. വെള്ളത്തിന്റെ ഒഴുക്ക് കുറഞ്ഞതോടെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ജലം ലഭിക്കാന്‍ ബുദ്ധിമുട്ട് നേരിട്ട് ഉപയോക്താക്കള്‍ കഷ്ടപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/213800/jal-jeevan-pipe-burst-and-water-gushed-forth-at-peruvannamuzhi)