---
title: "ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് 2023 - 24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ഗ്രാമസഭ ഹാള്‍ ഉദ്ഘാടനം "
english_title: "Inauguration of Gram Sabha Hall constructed under Chakkittapara Gram Panchayat 2023-24 Annual Plan"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/213808/inauguration-of-gram-sabha-hall-constructed-under-chakkittapara-gram-panchayat-2023-24-annual-plan"
published_at: "2024-06-21T18:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6675758c763cb_sunil.JPG"
keywords: []
---

# ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് 2023 - 24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ഗ്രാമസഭ ഹാള്‍ ഉദ്ഘാടനം 

> **Lead Summary:** **ചക്കിട്ടപാറ:** ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് 2023 - 24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 9 ലക്ഷം രൂപ ചിലവഴിച്ച് താനിയോട് 14 -ാം വാര്‍ഡില്‍ നിര്‍മ്മിച്ച ഗ്രാമസഭ ഹാള്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**ചക്കിട്ടപാറ:** ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് 2023 - 24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 9 ലക്ഷം രൂപ ചിലവഴിച്ച് താനിയോട് 14 -ാം വാര്‍ഡില്‍ നിര്‍മ്മിച്ച ഗ്രാമസഭ ഹാള്‍ ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. സുനില്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. വാര്‍ഡ് അംഗം വിനീത മനോജ് അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡണ്ട് ചിപ്പി മനോജ്, വിനിഷ ദിനേശ്, വാര്‍ഡ് കണ്‍വീനര്‍ പി.പി. വിശ്വന്‍, ജോസഫ്, പി. സുരേന്ദ്രന്‍, ബെന്നി ചേലക്കാട്ട് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/213808/inauguration-of-gram-sabha-hall-constructed-under-chakkittapara-gram-panchayat-2023-24-annual-plan)