---
title: "കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റിയുടെ കൊടിമരം നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി "
english_title: "Congress workers protest against the destruction of the flagpole of the Congress Unit Committee"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/21392/congress-workers-protest-against-the-destruction-of-the-flagpole-of-the-congress-unit-committee"
published_at: "2022-01-18T10:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e644c7685d1_0000 WATERMARK.jpg"
keywords: []
---

# കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റിയുടെ കൊടിമരം നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി 

> **Lead Summary:** **പേരാമ്പ്ര: **പൂറ്റാട് ജിഎല്‍പി സ്‌കൂളിനടുത്ത് സ്ഥാപിച്ച കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റിയുടെ കൊടിമരം നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈതക്കലില്‍ പ്രകടനം നടത്തി.

## Article Content

**പേരാമ്പ്ര: **പൂറ്റാട് ജിഎല്‍പി സ്‌കൂളിനടുത്ത് സ്ഥാപിച്ച കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റിയുടെ കൊടിമരം നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈതക്കലില്‍ പ്രകടനം നടത്തി.

കഴിഞ്ഞ ദിവസം നശിപ്പിക്കപ്പെട്ട കൊടിമരം സി യുസി കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുന:സ്ഥാപിച്ചിരുന്നു. അതാണ് കഴിഞ്ഞ ദിവസം രാത്രി വീണ്ടും നശിപ്പിക്കപ്പെട്ടത്. പ്രകടനത്തിനു ശേഷം നടന്ന പ്രതിഷേധ യോഗം ഡിസിസി ജനറല്‍ സെക്രട്ടറി മുനീര്‍ എരവത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.എം. പ്രകാശന്‍ അധ്യക്ഷത വഹിച്ചു.

ആര്‍.പി. രവീന്ദ്രന്‍, വി.വി. ദിനേശന്‍, റഫീക്ക് കല്ലോത്ത്, കുഞ്ഞബ്ദുള്ള വാളൂര്‍, ഹമീദ്, രാമചന്ദ്രന്‍, ബാലന്‍കുളങ്ങര, എം.കെ. ദിനേശന്‍, ഭാസ്‌ക്കരന്‍, റഷീദ് ചെക്ക്യേലത്ത്, രഞ്ജിത്ത് തുമ്പക്കണ്ടി, പ്രസാദ്, പി. ദേവദാസന്‍, ബാലകൃഷ്ണന്‍, ഷാജുദ്ദീന്‍, മാധവന്‍ പാതിരിക്കല്‍, കൃഷ്ണന്‍കുട്ടി ,ഫൈസല്‍,എം.കെ. സുമതി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/21392/congress-workers-protest-against-the-destruction-of-the-flagpole-of-the-congress-unit-committee)