---
title: "പാര്‍ട്ടി സെക്രട്ടറിയായി ന്യൂനപക്ഷത്തില്‍പ്പെട്ടവരെ തിരഞ്ഞെടുക്കാന്‍ സിപിഎം തയ്യാറാവണം; സി.പി.എ അസീസ്"
english_title: "The CPM must be prepared to elect minorities as party secretary; CPA Aziz"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/21420/the-cpm-must-be-prepared-to-elect-minorities-as-party-secretary-cpa-aziz"
published_at: "2022-01-18T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e662cf01e08_0000 WATERMARK.jpg"
keywords: []
---

# പാര്‍ട്ടി സെക്രട്ടറിയായി ന്യൂനപക്ഷത്തില്‍പ്പെട്ടവരെ തിരഞ്ഞെടുക്കാന്‍ സിപിഎം തയ്യാറാവണം; സി.പി.എ അസീസ്

> **Lead Summary:** ** നടുവണ്ണൂര്‍: **കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തലപ്പത്ത് ന്യൂനപക്ഷവിഭാഗത്തില്‍പ്പെട്ട ആരുമില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയിലൂടെ അദ്ദേഹത്തിന്റെ വര്‍ഗീയ വൈകല്യമാണ് പുറത്തുവന്നിരിക്കുന്നത് എന്ന് മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് പറഞ്ഞു.

## Article Content

** നടുവണ്ണൂര്‍: **കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തലപ്പത്ത് ന്യൂനപക്ഷവിഭാഗത്തില്‍പ്പെട്ട ആരുമില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയിലൂടെ അദ്ദേഹത്തിന്റെ വര്‍ഗീയ വൈകല്യമാണ് പുറത്തുവന്നിരിക്കുന്നത് എന്ന് മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് പറഞ്ഞു.

ന്യൂനപക്ഷങ്ങളോട് മമത ഉണ്ടെങ്കില്‍ അടുത്ത സിപിഎം സംസ്ഥാന സെക്രട്ടറിയായി മതന്യൂനപക്ഷങ്ങളില്‍പ്പെട്ടവരെ തെരഞ്ഞെക്കാന്‍ സിപിഎം തയ്യാറാകണം. മതവും ജാതിയും മാനദണ്ഡമല്ല എന്നു പറയുന്ന സിപിഎം ഇത്തരത്തില്‍ പുതിയ തീരുമാനം എടുക്കുമോ എന്ന് അറിയാന്‍ താല്പര്യമുണ്ടെന്നും,

കാഴ്ചക്കാരായ ഏറാന്‍മൂളികളല്ല, എല്ലാവിഭാഗം ജനങ്ങളോടും നീതി പുലര്‍ത്തുന്ന ജനനേതാക്കളാണ് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെ സാരഥികളെന്ന് കോടിയേരി ഓര്‍ക്കണമെന്നും ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാനുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.

ബാലുശ്ശേരി നിയോജക മണ്ഡലം മുസ്ലിം ലീഗ് സംഘടിപ്പിച്ച ഗ്രാമ യാത്രയും, കുടുംബ സംഗമവും, കോട്ടൂര്‍ പഞ്ചായത്ത് ഉദ്ഘാടനം നിര്‍വഹിക്കകയായിരുന്നു സി.പി.എ അസീസ്.

പി.പി. കുഞ്ഞി മൊയ്ദീന്‍ അധ്യക്ഷത വഹിച്ചു. സാജിദ് കൊറോത്ത്, ശാഹുല്‍ഹമീദ് നടുവണ്ണൂര്‍, സമദ് പൂനത്ത്, പി.കെ. സലാം, കെ. പരീദ്, ബഷീര്‍ നോ രവന, വി.കെ. ഇസ്മായില്‍, ബഷീര്‍ കേളോത്ത്, എന്‍.ടി. ജലീല്‍, കെ. ശാഹിദ, കെ.കെ. റംല എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/21420/the-cpm-must-be-prepared-to-elect-minorities-as-party-secretary-cpa-aziz)