---
title: "ഭക്ഷ്യോല്‍പന്ന പാത്രങ്ങളുടെ വിതരണം "
english_title: "Distribution of food containers at chakkittapara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/214767/distribution-of-food-containers-at-chakkittapara"
published_at: "2024-06-25T11:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667a5762b75b1_suni2.JPG"
keywords: []
---

# ഭക്ഷ്യോല്‍പന്ന പാത്രങ്ങളുടെ വിതരണം 

> **Lead Summary:** **ചക്കിട്ടപാറ: **ചക്കിട്ടപാറ ഗ്രാമപഞ്ചായത്തും ഹരിതകേരള മിഷനും സംയുക്തമായി നടപ്പാക്കുന്ന ഭക്ഷ്യോല്പന്ന പാത്രങ്ങളുടെ വിതരണം ഗ്രാമപഞ്ചായത്ത് ഹാളില്‍ വെച്ച് നടന്നു.

## Article Content

**ചക്കിട്ടപാറ: **ചക്കിട്ടപാറ ഗ്രാമപഞ്ചായത്തും ഹരിതകേരള മിഷനും സംയുക്തമായി നടപ്പാക്കുന്ന ഭക്ഷ്യോല്പന്ന പാത്രങ്ങളുടെ വിതരണം ഗ്രാമപഞ്ചായത്ത് ഹാളില്‍ വെച്ച് നടന്നു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പാത്രങ്ങളുടെ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ്പ്രസിഡന്റ് ചിപ്പി മനോജ് അധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സി.കെ ശശി, ഇ.എം. ശ്രീജിത്ത്, ബിന്ദു വത്സന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിന്ദു സജി, വിനീത മനോജ്, വിനിഷ ദിനേശന്‍ എന്നിവര്‍ പങ്കെടുത്തു.

രണ്ടുലക്ഷത്തി എഴുപതിനായിരം രൂപയുടെ പാത്രങ്ങളാണ് അംഗനവാടികളില്‍ വിതരണം ചെയ്തത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/214767/distribution-of-food-containers-at-chakkittapara)