സിവില്‍ ഡിഫെന്‍സ് പരിശീലനം പൂര്‍ത്തിയായി

സിവില്‍ ഡിഫെന്‍സ് പരിശീലനം പൂര്‍ത്തിയായി
Jun 25, 2024 11:20 AM | By SUBITHA ANIL

പേരാമ്പ്ര : പേരാമ്പ്ര അഗ്‌നിരക്ഷ നിലയത്തിന്റെ കീഴില്‍ വരുന്ന രണ്ടാമത് ബാച്ച് സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ക്കുള്ള പരിശീലനം വിജയകരമായി പൂര്‍ത്തീകരിച്ചു.

ദുരന്തമുഖങ്ങളില്‍ രക്ഷാപ്രവര്‍ത്തകരുടെ സാന്നിധ്യവും സഹായവും എത്രയും പെട്ടെന്ന് ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ പൊതുജനങ്ങളില്‍ നിന്നും സന്നദ്ധ സേവകരെ ഉള്‍പ്പെടുത്തി രൂപീകരിച്ച സിവില്‍ ഡിഫന്‍സ് വളണ്ടിയേഴ്‌സ് അംഗങ്ങളുടെ സേവനം എല്ലാ മേഖലകളിലും ലഭ്യമാകുന്നുണ്ട്.

ജൂണ്‍ 10 ന് പേരാമ്പ്ര നിലയത്തില്‍ വെച്ച് സ്റ്റേഷന്‍ ഓഫീസര്‍ സി.പി ഗിരീശന്‍ ഉദ്ഘാടനം ചെയ്ത പരിപാടി ജൂണ്‍ 23 ന് ഫയര്‍ സ്റ്റേഷന്‍ പരിസരത്ത് വെച്ചുള്ള പ്രായോഗിക പരിശീലനത്തോടെ പരിസമാപ്തിയായി.

പ്രളയ രക്ഷാപ്രവര്‍ത്തനം, റോഡപകടങ്ങള്‍, പ്രഥമ ശുശ്രൂഷ, റോപ്പ് റെസ്‌ക്യൂ പ്രവര്‍ത്തനങ്ങള്‍, ഗ്യാസ് ലീക്ക് അപകടങ്ങള്‍, എന്നീ വിഷയങ്ങളില്‍ വിവിധ സെഷനുകളിലായി അസിസ്റ്റന്റ്  സ്റ്റേഷന്‍ ഓഫീസര്‍ പി.സി പ്രേമന്‍, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ.ടി റഫീക്ക്, ഫയര്‍ ഓഫീസര്‍മാരായ എ. ഷിജിത്ത്, എന്‍.എം. ലതീഷ്, ടി. സനൂപ് എന്നിവര്‍ ക്ലാസുകള്‍ എടുത്തു.

സമാപന ദിവസം അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ എം. പ്രദീപിന്റെ നേതൃത്വത്തില്‍ വിവിധതരം അഗ്‌നിശമനോപകരണ പ്രവര്‍ത്തനങ്ങളുടെ പ്രായോഗിക പരിശീലനം നല്‍കി.

തുടര്‍ന്ന് ബഹുനില കെട്ടിടങ്ങളിലെ അഗ്‌നിബാധ പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ച് പഠിക്കുന്നതിനായി പേരാമ്പ്ര ടൗണിലെ ഒരു വ്യാപാരസ്ഥാപനം സന്ദര്‍ശിക്കുകയും ഫയര്‍ അലാറം, സ്പ്രിംഗ്ലര്‍, ഫയര്‍ ഡിറ്റക്ടേഴ്‌സ് എന്നിവയുടെ പ്രവര്‍ത്തന പരിശീലനം നല്‍കുകയും ചെയ്തു.

Civil defense training has been completed at perambra

Next TV

Related Stories
പേരാമ്പ്രയില്‍ മൊബൈല്‍ ടവറിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്

Sep 28, 2024 11:47 AM

പേരാമ്പ്രയില്‍ മൊബൈല്‍ ടവറിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്

പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ പൈതോത്ത് റോഡ് ജനവാസകേന്ദ്രത്തില്‍ സ്വകാര്യ കമ്പനിയുടെ മൊബൈല്‍ ടവര്‍ നിര്‍മ്മിക്കുന്നതിനെതിരെ പ്രതിഷേധവുമായി...

Read More >>
വിപുലമായ പരിപാടികളോടെ മുഹമ്മദ് നബിയുടെ ജന്മദിനാഘോഷം

Sep 27, 2024 02:49 PM

വിപുലമായ പരിപാടികളോടെ മുഹമ്മദ് നബിയുടെ ജന്മദിനാഘോഷം

പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനാഘോഷം -ജഷനെ റബീഅ - 24 എന്ന പേരില്‍ പന്തിരിക്കര...

Read More >>
പെരുവണ്ണാമൂഴി വിനോദ സഞ്ചാര കേന്ദ്ര പരിസര ശുചീകരണം

Sep 27, 2024 01:48 PM

പെരുവണ്ണാമൂഴി വിനോദ സഞ്ചാര കേന്ദ്ര പരിസര ശുചീകരണം

സ്വച്ഛ്താഹി സേവ ക്യാമ്പയിന്‍ ഭാഗമായി പെരുവണ്ണാമൂഴി വിനോദ സഞ്ചാര കേന്ദ്ര പരിസരം ശുചീകരണം...

Read More >>
ഒലീവ് പബ്‌ളിക് സ്‌കൂളില്‍ വിമുക്തി ക്ലബ് ഉദ്ഘാടനം

Sep 27, 2024 01:10 PM

ഒലീവ് പബ്‌ളിക് സ്‌കൂളില്‍ വിമുക്തി ക്ലബ് ഉദ്ഘാടനം

ഒലീവ് പബ്‌ളിക് സ്‌കൂളില്‍ കേരള എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന ലഹരി വിരുദ്ധ...

Read More >>
ഷഹബാസ് അമനെ അനുമോദിച്ച് മേപ്പയ്യൂര്‍ പഞ്ചായത്ത് എംഎസ്എഫ് കമ്മിറ്റി

Sep 27, 2024 12:06 PM

ഷഹബാസ് അമനെ അനുമോദിച്ച് മേപ്പയ്യൂര്‍ പഞ്ചായത്ത് എംഎസ്എഫ് കമ്മിറ്റി

സബ് ജൂനിയര്‍ ജൂഡോ മത്സരത്തില്‍ സംസ്ഥാന തല പതക്കം നേടി ദേശീയ തലത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട...

Read More >>
ചെറുവണ്ണൂര്‍ ജ്വല്ലറി കവര്‍ച്ചാ സംഘത്തെ പൊലീസ് പിടി കൂടിയത് അതി സാഹസികമായി

Sep 27, 2024 11:28 AM

ചെറുവണ്ണൂര്‍ ജ്വല്ലറി കവര്‍ച്ചാ സംഘത്തെ പൊലീസ് പിടി കൂടിയത് അതി സാഹസികമായി

ചെറുവണ്ണൂര്‍ ജ്വല്ലറി കവര്‍ച്ചാ സംഘത്തെ പൊലീസ് പിടി കൂടിയത് അതി...

Read More >>
Top Stories