---
title: "പ്രതിഭകള്‍ക്ക് ആദരവുമായി അരിക്കുളം ഭാവന ഗ്രന്ഥശാല "
english_title: "Arikulam Bhavana Granth Shala with respect to talents"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/214807/arikulam-bhavana-granth-shala-with-respect-to-talents"
published_at: "2024-06-25T13:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667a77e8f2502_adharav.jpg"
keywords: []
---

# പ്രതിഭകള്‍ക്ക് ആദരവുമായി അരിക്കുളം ഭാവന ഗ്രന്ഥശാല 

> **Lead Summary:** **അരിക്കുളം** : അരിക്കുളം ഭാവന ഗ്രന്ഥ ശാല പ്രതിഭകളെ ആദരിച്ചു. എല്‍എസ്എസ്, യുഎസ്എസ്, എസ്എസ്എല്‍സി, പ്ലസ് ടു, ഭാരത് സ്‌ക്കൗട്ട് & ഗൈഡ്‌സ് രാജ്യ പുരസ്‌ക്കാര്‍ എന്നിവ നേടിയ വിദ്യാര്‍ത്ഥികളെയാണ് അരിക്കുളം ഭാവന ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ ആദരിച്ചത്.

## Article Content

**അരിക്കുളം** : അരിക്കുളം ഭാവന ഗ്രന്ഥ ശാല പ്രതിഭകളെ ആദരിച്ചു. എല്‍എസ്എസ്, യുഎസ്എസ്, എസ്എസ്എല്‍സി, പ്ലസ് ടു, ഭാരത് സ്‌ക്കൗട്ട് & ഗൈഡ്‌സ് രാജ്യ പുരസ്‌ക്കാര്‍ എന്നിവ നേടിയ വിദ്യാര്‍ത്ഥികളെയാണ് അരിക്കുളം ഭാവന ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ ആദരിച്ചത്.

അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  എ.എം. സുഗതന്‍ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ്  സി. രാധ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് അംഗം രജില, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്യാമള ഇടപ്പള്ളി, ബിന്ദു പറമ്പടി, എ. ഇന്ദിര, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗങ്ങളായ സി. രവീന്ദ്രന്‍, എന്‍.കെ. നാരായണന്‍, ബീന തൈക്കണ്ടി തുടങ്ങിയവര്‍ സംസാരിച്ചു.

ഗ്രന്ഥശാല സെക്രട്ടറി ബാലകൃഷ്ണന്‍ നമ്പ്യാര്‍ ബിനിവില്ല സ്വാഗതം പറഞ്ഞ ചടങ്ങില്‍ ലൈബ്രറിയന്‍ സിനി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/214807/arikulam-bhavana-granth-shala-with-respect-to-talents)