---
title: "കൊയിലാണ്ടി പിഡബ്ലുഡി ഓഫീസിനു മുന്നില്‍ മാര്‍ച്ച് സംഘടിപ്പിച്ച് മേപ്പയ്യൂര്‍ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി"
english_title: "Mappayyur Panchayat UDF Committee organized a march in front of Koyilandy PDW office"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/214848/mappayyur-panchayat-udf-committee-organized-a-march-in-front-of-koyilandy-pdw-office"
published_at: "2024-06-25T15:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667a9846d6784_praveen.jpg"
keywords: []
---

# കൊയിലാണ്ടി പിഡബ്ലുഡി ഓഫീസിനു മുന്നില്‍ മാര്‍ച്ച് സംഘടിപ്പിച്ച് മേപ്പയ്യൂര്‍ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി

> **Lead Summary:** ** കൊയിലാണ്ടി:** മേപ്പയ്യൂര്‍-നെല്ലാടി റോഡ് നവീകരണ പ്രവര്‍ത്തി ഉടന്‍ നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കിഫ്ബിയുടെ താല്‍ക്കാലിക സംവിധാനങ്ങളുള്ള കൊയിലാണ്ടി പിഡബ്ലുഡി ഓഫീസിനു മുന്നില്‍ മേപ്പയ്യൂര്‍ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി മാര്‍ച്ച് സംഘടിപ്പിച്ചു.

## Article Content

** കൊയിലാണ്ടി:** മേപ്പയ്യൂര്‍-നെല്ലാടി റോഡ് നവീകരണ പ്രവര്‍ത്തി ഉടന്‍ നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കിഫ്ബിയുടെ താല്‍ക്കാലിക സംവിധാനങ്ങളുള്ള കൊയിലാണ്ടി പിഡബ്ലുഡി ഓഫീസിനു മുന്നില്‍ മേപ്പയ്യൂര്‍ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി മാര്‍ച്ച് സംഘടിപ്പിച്ചു.

മാര്‍ച്ച് ഡിസിസി പ്രസിഡന്റ്  അഡ്വ: കെ പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ പൊതുമരാമത്ത് മന്ത്രിക്ക് താല്പര്യം എക്‌സൈസ് വകുപ്പിലാണെന്ന് അദേഹം പറഞ്ഞു.

അതുകൊണ്ടാണ് പൊതുമരാമത്ത് വകുപ്പില്‍ ഒരു കാര്യവും നടക്കാത്തതെന്നും, മേപ്പയ്യൂര്‍-നെല്ലാടി റോഡിന്റെ നിലവിലുള്ള ശോച്യാവസ്ഥയ്ക്ക് കാരണമതാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

പേരാമ്പ്ര എംഎല്‍എ ടി.പി രാമകൃഷ്ണന് പൊതുമരാമത്ത് മന്ത്രിക്ക് റോഡ് നവീകരണ പ്രവര്‍ത്തി ഉടന്‍ നടത്താനുളള കത്ത് നല്‍കാന്‍ യുഡിഎഫിന്റെ സമര പ്രഖ്യാപനം വരെ കാത്തിരിക്കേണ്ടി വന്നത് കഴിവുകേടല്ലാതെ മറ്റെന്താണെന്ന് പ്രവീണ്‍ കുമാര്‍ ചോദിച്ചു.

ചെയര്‍മാന്‍ പറമ്പാട്ട് സുധാകരന്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ എം.കെ അബ്ദുറഹിമാന്‍, ഡിസിസി സെക്രട്ടറി രാജേഷ് കീഴരിയൂര്‍, പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡന്റ് കമ്മന അബ്ദുറഹിമാന്‍, ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് കെ.പി രാമചന്ദ്രന്‍,

മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റുമാരായ പി.കെ അനീഷ്, എടത്തില്‍ ശിവന്‍, ടൗണ്‍ വാര്‍ഡ് അംഗം റാബിയ എടത്തുക്കണ്ടി, കെ.എം.എ അസീസ്, ഷര്‍മിന കോമത്ത്, കെ.എം ശ്യാമള, കീഴ്‌പോട്ട് പി മൊയ്തി, ഇ.കെ മുഹമ്മദ് ബഷീര്‍, മുജീബ് കോമത്ത്, സി.പി നാരായണന്‍, ആന്തേരി ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

മാര്‍ച്ചിന് ശ്രീനിലയം വിജയന്‍, സറീന ഒളോറ, ഹുസൈന്‍ കമ്മന, ഷബീര്‍ ജന്നത്ത്, ടി.എം അബ്ദുള്ള, ഇല്ലത്ത് അബ്ദുറഹിമാന്‍, കീഴ്‌പോട്ട് അമ്മത്, സുധാകരന്‍ പുതുക്കുളങ്ങര, പെരുമ്പട്ടാട്ട് അശോകന്‍, എടയിലാട്ട് ഉണ്ണികൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/214848/mappayyur-panchayat-udf-committee-organized-a-march-in-front-of-koyilandy-pdw-office)