കോടികളുടെ സാമ്പത്തികത്തട്ടിപ്പ്; മുന്‍ സെക്രട്ടറി റിമാന്റില്‍

കോടികളുടെ സാമ്പത്തികത്തട്ടിപ്പ്; മുന്‍ സെക്രട്ടറി റിമാന്റില്‍
Sep 20, 2024 11:33 AM | By SUBITHA ANIL

എകരൂല്‍ : ഉണ്ണികുളം വനിതാ സഹകരണസംഘത്തില്‍ നടന്ന കോടികളുടെ സാമ്പത്തികത്തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണവിധേയയായ മുന്‍ സെക്രട്ടറി റിമാന്റില്‍. സംഭവവുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലായ ഇയ്യാട് സ്വദേശിനി പി.കെ. ബിന്ദു (54) വിനെയാണ് ബാലുശ്ശേരി പൊലീസ് ഇന്നലെ വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയും റിമാന്റിലായതും.

സഹകരണസംഘത്തിന്റെയും പണം നഷ്ടമായ നിക്ഷേപകരുടെയും ആക്ഷന്‍ കമ്മിറ്റിയുടെയും പരാതിയെത്തുടര്‍ന്നാണ് നടപടി. ഏഴുകോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് സഹകരണസംഘത്തിന്റെ പ്രാഥമിക നിഗമനം. എന്നാല്‍, തട്ടിപ്പിന്റെ വ്യാപ്തി പത്തുകോടിയോളം വരുമെന്നാണ് ഇടപാടുകാരുടെ ആരോപണം.

അതേസമയം, സഹകരണവകുപ്പിന്റെ അന്തിമഓഡിറ്റ് റിപ്പോര്‍ട്ട് കിട്ടിയശേഷം മാത്രമേ എത്രകോടിയുടെ തട്ടിപ്പ് നടന്നെന്ന് സ്ഥിരീകരിക്കാനാവൂവെന്ന് പൊലീസ് അറിയിച്ചു.

ബാലുശ്ശേരി പൊലീസ് ഇന്‍സ്പക്ടര്‍മാരായ കെ. സുജിലേഷ്, ജയന്ത് എന്നിവരുടെ നേതൃത്വത്തില്‍ സാലിക, മഞ്ജു, ലെനീഷ്, രതീഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് അറസ്റ്റുചെയ്തത്. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കുകയും റിമാന്റിലായതും.

Financial fraud of crores; Ex-Secretary remanded

Next TV

Related Stories
പേരാമ്പ്രയിലെ 126 പേര്‍ക്ക് കൂടി പട്ടയം ലഭിച്ചു

Jul 16, 2025 01:15 PM

പേരാമ്പ്രയിലെ 126 പേര്‍ക്ക് കൂടി പട്ടയം ലഭിച്ചു

പട്ടയ വിതരണം ഒട്ടനവധി കുടുംബങ്ങള്‍ക്ക് ആശ്വാസമായി ...

Read More >>
 പട്ടയ വിതരണ മേള സംഘടിപ്പിച്ചു

Jul 16, 2025 12:09 PM

പട്ടയ വിതരണ മേള സംഘടിപ്പിച്ചു

കൊയിലാണ്ടി-വടകര താലൂക്ക്പട്ടയമേളയില്‍ പട്ടയങ്ങള്‍ വിതരണം...

Read More >>
വ്യാപാരി വ്യവസായ സമിതി പേരാമ്പ്ര ഏരിയ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

Jul 16, 2025 11:24 AM

വ്യാപാരി വ്യവസായ സമിതി പേരാമ്പ്ര ഏരിയ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

കണ്‍വെന്‍ഷന്‍, ഇരുന്നൂറിലധികം പ്രതിനിധികള്‍...

Read More >>
 ജില്ലാതല അമ്പെയ്ത്ത് ടൂര്‍ണ്ണമെന്റ്

Jul 16, 2025 10:54 AM

ജില്ലാതല അമ്പെയ്ത്ത് ടൂര്‍ണ്ണമെന്റ്

ആക്കൂപ്പറമ്പ് അമ്പെയ്ത്ത് കളത്തില്‍ ജില്ലാ അമ്പെയ്ത്ത് ടൂര്‍ണ്ണമെന്റ്...

Read More >>
'കലിയാ കലിയാ കൂയ്..... ചക്കേം മാങ്ങേം തന്നേച്ചു പോണേ...'

Jul 16, 2025 12:49 AM

'കലിയാ കലിയാ കൂയ്..... ചക്കേം മാങ്ങേം തന്നേച്ചു പോണേ...'

മിഥുനമാസത്തിലെ അവസാന ദിവസം സന്ധ്യക്ക് വടക്കെ മലബാറിലെ ഓരോ വീട്ടില്‍ നിന്നും കലിയനെ...

Read More >>
News Roundup






Entertainment News





//Truevisionall