വെള്ളിയൂര്‍ : നൊച്ചാടിന്റെ ചുവന്ന സൂര്യനായിരുന്ന എം.കെ. ചെക്കോട്ടിയുടെ മൂന്നാം ചരമവാര്‍ഷികം ആചരിച്ചു. കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായാണ് എം.കെയുടെ രാഷ്ട്രീയ പ്രവേശം.
വി.വി ഗിരിയുടെ പേരാമ്പ്ര സന്ദര്‍ശനത്തോടെ രാഷ്ട്രീയത്തില്‍ താല്‍പര്യം കൂടി 1948 നവംബറിലാണ് എം.കെയുടെ നേതൃത്വത്തില്‍ അഞ്ചു പേര്‍ ചേര്‍ന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒരു അനുഭാവി ഗ്രൂപ്പ് രൂപീകരിക്കുന്നത്. തുടര്‍ന്ന് നൊച്ചാടും പരിസരങ്ങളിലും വിവിധ സമരങ്ങളിലൂടെയാണ് കമ്മ്യുണിസ്റ്റ് പാര്‍ട്ടി രൂപപ്പെടുത്തിയത്.
തുടക്കം മുതല്‍ നൊച്ചാട് പാര്‍ട്ടി സെല്‍ സെക്രട്ടറിയായും ലോക്കല്‍ കമ്മിറ്റി അംഗമായും ദീര്‍ഘകാലം ഏരിയാ കമ്മിറ്റി അംഗമായും സഖാവ് പ്രവര്‍ത്തിച്ചെങ്കിലും അധികാര സ്ഥാനങ്ങളോട് അദ്ദേഹത്തിന് താല്പര്യമുണ്ടായിരുന്നില്ല.
വെള്ളിയൂരിലെ വീട്ടുവളപ്പിലെ ശവകുടീരത്തില്‍ കാലത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന നടത്തി. ഇടത് മുന്നണി കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍ മൂന്നാം വാര്‍ഷിക ചരമദിനം ഉദ്ഘാടനം ചെയ്തു. പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ എം.പി നികേഷ് കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി.
എ.കെ പത്മനാഭന്‍, കെ. കുഞ്ഞമ്മദ്, ശാരദ പട്ടേരികണ്ടി, എടവന സുരേന്ദ്രന്‍, അഡ്വ കെ.കെ രാജന്‍, സി. ബാബുരാജ്, സി. ബാലന്‍, എം.കെ നളിനി തുടങ്ങിയവര്‍ സംസാരിച്ചു.
MK Chekoty's death anniversary was observed