മുതുവണ്ണാച്ചയില്‍ പുലിയോട് സാദൃശ്യമുള്ള ജീവിയെ കണ്ടു

മുതുവണ്ണാച്ചയില്‍ പുലിയോട് സാദൃശ്യമുള്ള ജീവിയെ കണ്ടു
Sep 19, 2024 10:00 PM | By SUBITHA ANIL

കടിയങ്ങാട്: മുതുവണ്ണാച്ചയില്‍ പുലിയോട് സാദൃശ്യമുള്ള ജീവി ഇറങ്ങി. ഇന്ന് വൈകിട്ട് 6.30 തോടെയാണ് നെല്ലിയോട്ട് കണ്ടി താഴ വയലിലാണ് പുലിയോട് സാദൃശ്യമുള്ള ജീവിയെ ആദ്യം കണ്ടത്.

അവിടെ ഉണ്ടായിരുന്ന കുട്ടികളാണ് ജീവിയെ ആദ്യം കാണുന്നത്. ഇവര്‍ ബഹളം വെച്ചതോടെ സമീപത്തെ പറമ്പിലെ കുറ്റി കാട്ടിലേക്ക് കയറി പോയി. പിന്നീട് രാത്രി 8.30 ഓടെ തെക്കയില്‍ ബാലന്റെ വീടിന് പുറകില്‍ നിന്നും എന്തോ ശബ്ദം കേട്ട് ആളുകള്‍ ചെന്നു നോക്കിയപ്പോള്‍ ചേമ്പ് കൃഷിയിടത്തില്‍ ഇതേ ജീവിയുടെ സാന്നിധ്യം കണ്ടു.

ആളുകളെ കണ്ടതോടെ അത് അവിടെ നിന്നും അപ്രത്യക്ഷമായി. പുലി തന്നെയെന്നാണ് നാട്ടുകാര്‍ പറയുന്നത്. കുട്ടികള്‍ പകര്‍ത്തിയ വീഡിയോയില്‍ ജീവി കടന്നു പോവുന്നതായി കാണുന്നുണ്ടെങ്കിലും ജീവി എന്തെന്ന് വ്യക്തമല്ല.

ഗ്രാമപഞ്ചായത്തംഗം കെ.എം. ഇസ്മയിലിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ സ്ഥലത്തുണ്ട്. വനം പൊലീസ് അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്.

A tiger-like creature was seen in Muthuvannacha

Next TV

Related Stories
 സേനാംഗങ്ങള്‍ക്കായുള്ള ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

May 11, 2025 11:31 PM

സേനാംഗങ്ങള്‍ക്കായുള്ള ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

കേരള പൊലീസ് അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ ജില്ലാ...

Read More >>
 കാറും ട്രാവലര്‍വാനും കൂട്ടിയിടിച്ച് നാലുപേര്‍ക്ക് ദാരുണാന്ത്യം

May 11, 2025 06:05 PM

കാറും ട്രാവലര്‍വാനും കൂട്ടിയിടിച്ച് നാലുപേര്‍ക്ക് ദാരുണാന്ത്യം

കാറും കര്‍ണാടക രജിസ്‌ട്രേഷന്‍ ട്രാവലര്‍ വാനുമാണ്...

Read More >>
വാര്‍ഷികാഘോഷം സംഘടിപ്പിച്ച് ഭൂമിക റെസിഡന്റ്സ് അസ്സോസിയേഷന്‍

May 11, 2025 05:06 PM

വാര്‍ഷികാഘോഷം സംഘടിപ്പിച്ച് ഭൂമിക റെസിഡന്റ്സ് അസ്സോസിയേഷന്‍

ജാനു തമാശ ടീം നിധിലാല്‍, സുധന്‍ താത്തോത്ത് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം...

Read More >>
ദേശീയ അംഗീകാരങ്ങളുടെ നിറവില്‍ എഐഎംഐ

May 11, 2025 05:00 PM

ദേശീയ അംഗീകാരങ്ങളുടെ നിറവില്‍ എഐഎംഐ

ദേശീയ ഇന്റേണ്‍ഷിപ്പ് ട്രയ്‌നിംഗ് പ്രോഗ്രാം എന്‍എടിഎസ് ദേശീയ സ്‌ക്കില്‍ ഡവലപ്‌മെന്റ് ഏജന്‍സിയായ...

Read More >>
കാണാതായ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി

May 11, 2025 12:48 PM

കാണാതായ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി

മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയില്‍...

Read More >>
Top Stories