മേപ്പയ്യൂര്‍: പേരാമ്പ്ര മണ്ഡലം വനിതാ ലീഗ് സന്നദ്ധ സേന വളണ്ടിയര്‍ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. മേപ്പയ്യൂര്‍ ടി.കെ കണ്‍വന്‍ഷന്‍ സെന്ററില്‍ വനിതാ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി കുല്‍സു പരിപാടി ഉദ്ഘാടനം ചെയ്തു.
ദുരന്തമുഖത്ത് വനിതാ സന്നദ്ധ സേനാംഗങ്ങളുടെ സേവനം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഇക്കാര്യം വയനാട് ഉള്‍പെടെയുള്ള ദുരിത മേഖലകളില്‍ ബോധ്യപ്പെട്ടതാണെന്നും അവര്‍ പറഞ്ഞു. മണ്ഡലം വനിതാ ലീഗ് പ്രസിഡന്റ് ഷര്‍മിന കോമത്ത് അധ്യക്ഷയായി. ജില്ലാ വനിതാ ലീഗ് പ്രസിഡന്റ് എ. ആമിന മുഖ്യ പ്രഭാഷണം നടത്തി.
യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് മുഫീദ തസ്നി വിഷയം അവതരിപ്പിച്ചു. ജില്ലാ ലീഗ് വൈസ് പ്രസിഡന്റ് എസ്.പി. കുഞ്ഞമ്മദ് , സെക്രട്ടറി സി.പി.എ. അസീസ്, ഹരിത ജില്ലാ ജന. സെക്രട്ടറി റീമ മറിയം, ആര്‍.കെ. മുനീര്‍, ടി.കെ.എ. ലത്തീഫ്, എം.കെ.സി കുട്ട്യാലി, സൗഫി താഴെക്കണ്ടി, വഹീദ പാറേമ്മല്‍, വി.പി റിയാസ് സലാം, പുതുക്കുടി അബ്ദുറഹ്‌മാന്‍, ശിഹാബ് കന്നാട്ടി, എം.എം അഷ്റഫ്, സല്‍മ നന്‍ മനക്കണ്ടി, കെ. ആയിഷ, കെ.പി റസാഖ്, പി.കെ റഹീം, എ.വി സക്കീന, എം.എം ആയിഷ, സീനത്ത് തറമ്മല്‍, ഫാത്തിമത്ത് സുഹറ, സാബിറ കീഴരിയൂര്‍, സീനത്ത് വടക്കയില്‍, പി കുഞ്ഞയിഷ എന്നിവര്‍ സംസാരിച്ചു.
ഷംസുദ്ധീന്‍, സൗദ ബീവി, സഈദ് അയനിക്കല്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ഫസ്റ്റ് എയ്ഡ്, പാലിയേറ്റീവ്, ട്രോമ കെയര്‍ പരിശീലനം, കൗണ്‍സലിംഗ്, മ്യതദേഹ പരിപാലനം, വര്‍ക്ക് ഔട്ട് എന്നിവയില്‍ ക്ലാസ് നല്‍കി.
നിരന്തര പരിശീലനത്തിലൂടെ ഊര്‍ജസ്വലരും സേവന സന്നദ്ധരുമായ വളണ്ടിയര്‍ ടീമിനെ രൂപപ്പെടുത്തുകയാണ് ട്രൈനിംഗ് ക്യാമ്പിന്റെ ലക്ഷ്യം. തുടര്‍ പരിശീലനം പൂര്‍ത്തിയാക്കുന്നതോടു കൂടി വളണ്ടിയര്‍ ടീമിന് പ്രത്യേക എംബ്ലം, പേര് , യൂണീഫോം എന്നിവ നല്‍കി ഒരു പ്രൊഫഷണല്‍ ടീമിനെ സജ്ജമാക്കും.
Perambra Constituency Women's League Voluntary Force Volunteer Training Camp