കോഴിക്കോട്: കച്ചവട വ്യാപാര വാണിജ്യ മേഖലകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ മിനിമം കൂലി പുതുക്കിനിശ്ചയിക്കുവാനും ജില്ലയിലെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളിലും തൊഴില്‍ വകുപ്പ് പരിശോധനനടത്തി. ഇരിപ്പിടാവകാശം മുതലായ തൊഴലില്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കണമെന്നും ഷോപ്‌സ് & കമേഴ്‌സ്യല്‍ എംപ്ലോയീസ് യൂണിയന്‍ കോഴിക്കോട് ജില്ലാ പ്രവര്‍ത്തക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.
സിഐടിയു കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ. മുകുന്ദന്‍ യോഗം ഉല്‍ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.പി അനില്‍കുമാര്‍ അദ്ധ്യക്ഷം വഹിച്ച യോഗത്തില്‍ വി.പി സുരേന്ദ്രന്‍ സ്വാഗതമാശംസിക്കുകയും സഖാക്കള്‍ ടി.കെ. ലോഹിതാക്ഷന്‍, കെ.എം. സുരേന്ദ്രന്‍ എന്നിവര്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു. ശശികുമാര്‍ പേരാമ്പ്ര നന്ദി പറഞ്ഞു.
CITU Kozhikode The district convention was held