പേരാമ്പ്ര : ഇന്ന് കാലത്ത് നൊച്ചാട് മുളിയങ്ങലില്‍ വെളളങ്കോട്ട് മീത്തല്‍ സുരേന്ദ്രന്റെ വീട്ടില്‍ പാചകവാതകം ചോര്‍ന്നത് പരിഭ്രാന്തി പരത്തി. കഴിഞ്ഞദിവസം മാറ്റി സ്ഥാപിച്ച ഉപയോഗിച്ച് തുടങ്ങിയിട്ടില്ലാത്ത ഗ്യാസ് സിലിണ്ടര്‍ ലീക്ക് ആവുകയായിരുന്നു. പരിക്കുപറ്റി ചികിത്സയിലിരിക്കുന്ന വീട്ടമ്മ മാത്രമുള്ള വീട്ടില്‍ പാചകവാതകം ലീക്കായത് ഏറെനേരം പരിഭ്രാന്തി സൃഷ്ടിച്ചു.
വിവരം ലഭിച്ചതിനെ തുടര്‍ന്ന് പേരാമ്പ്ര അഗ്‌നിരക്ഷാ നിലയത്തില്‍ നിന്നും സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ.ടി റഫീഖിന്റെ നേതൃത്വത്തില്‍ എത്തിയ ഫയര്‍ഫോഴ്‌സ് സംഘം സിലിണ്ടര്‍ പരിശോധിച്ച് പുറത്തേക്ക് എടുത്തുമാറ്റി ലീക്ക് ഒഴിവാക്കി.
പാചകം കഴിഞ്ഞാല്‍ ഉടന്‍ തന്നെ ഗ്യാസ് റെഗുലേറ്റര്‍ ഓഫ് ചെയ്യേണ്ടത് നിര്‍ബന്ധമാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിലയത്തിലെ ഉദ്യോഗസ്ഥരായ പി. സജിത്ത്, പി.ആര്‍ സോജു, എം.ടി മകേഷ്, പി മുരളീധരന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
A cooking gas leak caused panic at muliyangal