പേരാമ്പ്ര: തൊഴില്‍ നികുതി വര്‍ദ്ധിപ്പിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ വ്യാപാരികള്‍ രംഗത്ത്. കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പാലേരി യൂണിറ്റ് യോഗം പ്രതിഷേധിച്ചു.
കച്ചവടത്തിനുള്ള ലൈസെന്‍സ് ഫീസിലെ തൊഴില്‍ നികുതി ഇരട്ടിയോളം വര്‍ദ്ധിപ്പിച്ചതിനെതിരെയാണ് യോഗം പ്രതിഷേധിച്ചത്. പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡണ്ട് ഷെരീഫ് ചിക്കിലോട് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് സി.എച്ച് രാജീവന്‍ അധ്യക്ഷത വഹിച്ചു.
യോഗത്തില്‍ മാക്കൂല്‍ ഇബ്രാഹിം, പി രാജന്‍, ഹാഷിം തങ്ങള്‍, മലയില്‍ ശങ്കരന്‍, എം അബ്ദുള്ള, പി.പി ഹൈമവതി, ശശീന്ദ്രന്‍ ഐശ്വര്യ, സി.പി വിജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തകര്‍ന്നുകൊണ്ടിരിക്കുന്ന ചെറുകിട വ്യാപാര മേഘലയിലെ പ്രശ്‌നങ്ങളെപ്പറ്റി നേതാക്കള്‍ സംസാരിച്ചു. അനവസരത്തിലുള്ള പഞ്ചായത്തിന്റെ തൊഴില്‍ നികുതി വര്‍ദ്ധനവിനെതിരെ, ആദ്യം പഞ്ചായത്തില്‍ പരാതി നല്‍കാനും, പരിഹാരമായില്ലെങ്കില്‍ ശക്തമായ സമര പരിപാടികള്‍ ആരംഭിക്കാനും യോഗത്തില്‍ തീരുമാനമായി.
Protest against increase in employment tax is strong at perambra