---
title: "നന്മ മനസ്സിന് ആദരവ് ഒരുക്കി എടവരാട് ഗ്രാമം"
english_title: "Edavarad village prepares tribute to good minds"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/260910/edavarad-village-prepares-tribute-to-good-minds"
published_at: "2025-01-03T17:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6778c331788f7_akpo.JPG"
keywords: []
---

# നന്മ മനസ്സിന് ആദരവ് ഒരുക്കി എടവരാട് ഗ്രാമം

> **Lead Summary:** **പേരാമ്പ്ര**: ആരോഗ്യ ഉപകേന്ദ്രത്തിന് സ്ഥലം സൗജന്യമായി വിട്ടുനല്‍കിയ തളിര്‍ കുഞ്ഞബ്ദുള്ള ഹാജിക്ക് നാടിന്റെ ആദരം. പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ എടവരാട് ആരോഗ്യ ഉപകേന്ദ്രത്തിന് പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന് സ്ഥലം സൗജന്യമായി നല്‍കിയതിനാണ് കുഞ്ഞബ്ദുള്ള ഹാജിക്ക് നാട് ഒന്നടങ്കം ആദരിക്കല്‍ ഒരുക്കിയത്.

## Article Content

**പേരാമ്പ്ര**: ആരോഗ്യ ഉപകേന്ദ്രത്തിന് സ്ഥലം സൗജന്യമായി വിട്ടുനല്‍കിയ തളിര്‍ കുഞ്ഞബ്ദുള്ള ഹാജിക്ക് നാടിന്റെ ആദരം. പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ എടവരാട് ആരോഗ്യ ഉപകേന്ദ്രത്തിന് പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന് സ്ഥലം സൗജന്യമായി നല്‍കിയതിനാണ് കുഞ്ഞബ്ദുള്ള ഹാജിക്ക് നാട് ഒന്നടങ്കം ആദരിക്കല്‍ ഒരുക്കിയത്.

നഞ്ഞാളൂര്‍ മുക്കില്‍ നിന്ന് വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും വിവിധ കലാപൂരങ്ങളുടെയും അകമ്പടിയോടെ സ്വീകരണ വേദിയിലേക്ക് ആനയിച്ചു. ചടങ്ങ് വടകര എംപി ഷാഫി പറമ്പില്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ സ്വാഗത സംഘം ചെയര്‍മാന്‍ അഡ്വ. കെ.മുഹമ്മദ് അധ്യക്ഷത വഹിച്ചു.

ഹായില്‍ കെഎംസിസി എടവരാട് യൂണിറ്റ് വകആദരിക്കല്‍ മുന്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങളില്‍ നിന്നും തളിര്‍ കുഞ്ഞബ്ദുള്ളഹാജി ആദരവ് ഏറ്റുവാങ്ങി. സ്ഥലത്തിന്റെ ആധാരം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രമോദിന് കൈമാറി.

ജില്ലാ പഞ്ചായത്ത് അംഗം സി.എം ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ടി.അഷ്‌റഫ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ ശ്രീലജ പുതിയെടുത്ത്, റസ്മിന തങ്കേക്കണ്ടി, പി.കെ. രാഗേഷ് ,എന്‍. അഹമ്മദ്, സി. രാധാകൃഷ്ണന്‍, രാജന്‍ മരുതേരി, വി.കെ. നാസര്‍, കെ.കെ. രജീഷ്, കെ. അബ്ദുല്‍ ജലീല്‍സഖാഫി, ഗോപാലകൃഷ്ണന്‍ തണ്ടോറപ്പാറ, ഇ.പി. സുരേഷ്, ആര്‍.എം. രവി, കെ.വി. കുഞ്ഞബ്ദുല്ല ഹാജി, ഇ.പി. ആനന്ദ്, ഇ.പി. സെനിത്ത് എന്നിവര്‍ സംബന്ധിച്ചു. സ്വാഗതം സംഗം ജനറല്‍ കണ്‍വീര്‍ ടി.കെ കുഞ്ഞമ്മത് ഫൈസി സ്വാഗതം പറഞ്ഞ ചടങ്ങിന് സ്വാഗതസംഘം ട്രഷറര്‍ കെ.സി. ജയകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/260910/edavarad-village-prepares-tribute-to-good-minds)