പേരാമ്പ്ര:ഹസ്ത ചാരിറ്റബിള്‍ ട്രെസ്റ്റ് നിര്‍മ്മിച്ച് നല്‍കുന്നഅഞ്ചാമത് സ്‌നേഹവീടിന്റെ തറക്കല്ലിടല്‍ കര്‍മ്മം നടന്നു. വാളൂരില്‍ വെച്ച് നടന്ന പരിപാടി എംകെ രാഘവന്‍ എംപി ഉദ്ഘാടനം ചെയ്തു.
പുതിയകാലം ആഗ്രഹിക്കുന്നത് സ്‌നേഹത്തിലൂന്നിയ രാഷ്ട്രീയമാണെന്നും രാഷ്ട്രീയ പ്രവര്‍ത്തകര്‍ അത് തിരിച്ചറിയണമെന്നും അദ്ദേഹംഅഭിപ്രായപ്പെട്ടു.ഹസ്ത ചെയര്‍മാന്‍ മുനീര്‍ എരവത്ത് അധ്യക്ഷത വഹിച്ചു.
കെ. ബാലനാരായണന്‍ മുഖ്യ പ്രഭാഷണം നടത്തി. കെ.മധു കൃഷ്ണന്‍, ആര്‍.കെ മുനീര്‍, വി.വി ദിനേശന്‍, ടി.പി നാസര്‍, കെ.പ്രദീപന്‍, ഒ.എം രാജന്‍ , പി.എം പ്രകാശന്‍, കുഞ്ഞബ്ദുള്ള വാളൂര്‍, എസ്.സുനന്ദ്, വി.ടി സൂരജ്, അഡ്വ.അനില്‍കുമാര്‍, എം.കെ ദിനേശന്‍, എം.കെ ഫൈസല്‍ , ബാലന്‍കുളങ്ങര, ടി.പി ഷാജുദ്ദീന്‍, കെ.സുമതി, സീന മണക്കാട്ടില്‍, ഷബിന എം.കെ എന്നിവര്‍ സംസാരിച്ചു.നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ കരീം പാറപ്പുറത്ത് സ്വാഗതം പറഞ്ഞ ചടങ്ങിന് കണ്‍വീനര്‍ റഷീദ് ചെക്ക്യേലത്ത് നന്ദി പറഞ്ഞു
What the times want is love politics M.K. Raghavan MP