പേരാമ്പ്ര: ഡയറി ഫാമേയ്‌സ് അസോസിയേഷന്‍ പേരാമ്പ്ര മേഖലാ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു.കടിയങ്ങാട് പ്രഗതി കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടന്ന പരിപാടി ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി ഉദ്ഘാടനം ചെയ്തു.
ഡിഎഫ്എ കോഴിക്കോട് ജില്ല്പ്രസിഡണ്ട് ആഷിഫ് അധ്യക്ഷത വഹിച്ചു. ഡയറി ഫാമേയ്‌സ് അസോസിയേഷന്‍ അ സംഘാതാവസ്ഥയില്‍ നില്‍ക്കുന്ന മേഖലയിലെ ക്ഷീരകര്‍ഷകരുടെ പ്രശ്‌നങ്ങളെ കുറിച്ച് വിലയിരുത്തി. വെറ്റിനറി ആശുപത്രികളില്‍ മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തുക, വന്യമൃഗ അക്രമണങ്ങളില്‍ സുരക്ഷ ഉറപ്പാക്കുക, പാലിനും പാല്‍ ഉല്‍പന്നങ്ങളും മതിയായ വില ലഭിക്കുന്നതിന്ന് നടപടി ഉണ്ടാവുക എന്നീ ആവശ്യങ്ങള്‍ യോഗത്തില്‍ ഉന്നയിച്ചു.
ജില്ലാ വൈസ് പ്രസിഡണ്ട് സേതു കൊയിലാണ്ടി, താലൂക്ക് പ്രസിഡന്റ് മര്‍വാന്‍ കുഴിക്കണ്ടി, പ്രദീപ് നരക്കോട്, മജീദ് ആലിയോട്, ആര്‍.എം. രവീന്ദ്രന്‍, കുഞ്ഞനന്തന്‍, സി.കെ ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. പേരാമ്പ്ര പഞ്ചായത്ത് കമ്മറ്റി ഭാരവാഹികളായി എടവത്ത് രാജു പ്രസിഡന്റ്, വൈസ് പ്രസിഡന്റ് മധു കല്ലോട്, എളയാടത്ത് സജീവന്‍ സെക്രട്ടറി ആര്‍.എം രവീന്ദ്രന്‍, ലിന്‍ഷ മനോജ് എന്നിവര്‍ ചുമതലയേറ്റു. എടവത്ത് രാജു സ്വാഗതം പറഞ്ഞ യോഗത്തില്‍ സജീവന്‍ എളയാടത്ത് നന്ദിയും പറഞ്ഞു.
DFA organized a dairy farmers' meeting.