പേരാമ്പ്ര: സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് ആരംഭിച്ച കുടുംബശ്രീയുടെ പേരാമ്പ്ര പഞ്ചായത്ത് സിഡിഎസ് ന്റെ നേതൃത്വത്തില്‍ നടക്കുന്ന അഴിമതിയും തട്ടിപ്പും അന്വേഷിക്കണമെന്നും 'കുറ്റക്കാര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കണമെന്നും പേരാമ്പ്ര പഞ്ചായത്ത് യുഡിഎഫ് കമ്മറ്റി ആവശ്യപ്പെട്ടു.
കുടുംബശ്രീടെ നേതൃത്വത്തില്‍ നല്‍കുന്ന ജെഎൽജി ലോണും തൊഴിലുറപ്പ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങളും കൂട്ടിയോജിപ്പിച്ചാണ് പല വാര്‍ഡുകളിലും തട്ടിപ്പ് നടക്കുന്നത്. എഡിഎസും, സിഡിഎസും തൊഴിലുറപ്പ് മേറ്റുമാരും പല വാര്‍സുകളിലും ഒരേ ആളുകള്‍ തന്നെയാണ്.പാട്ടകൃഷി എന്ന പേരിലാണ് മൂന്നോ നാലോ ആളുകള്‍ ചേര്‍ന്ന് ലോണിന് അപേക്ഷിക്കുന്നത്. 5 ലക്ഷം രൂപ വരെ കുടുംബശ്രീയുടെ ജില്ലാ മിഷിന്റെ അനുമതിയോടെ ലോണ്‍ ലഭിക്കും.
ഇതിന് 4 ശതമാനം മാത്രമാണ് പലിശ.കൃഷി പ്രോല്‍സാഹിപ്പിക്കുവാനാണ് ഈ ലോണ്‍ നല്‍കുന്നതെങ്കിലും ഇത് മറ്റ് പല ആവശ്യങ്ങള്‍ക്കും പ്രയോജന പ്പെടുത്തുകയാണ്. മാത്രമല്ല തൊഴിലുറപ്പ് പദ്ധതി പ്രവൃത്തികള്‍ക്കു വേണ്ടി കക്ഷകരില്‍ നിന്നും വാങ്ങുന്ന നികുതി ശീട്ടാണ് ഇതിന് ഉപയോഗപ്പെടുത്തുന്നത് നികുതി ശീട്ടിന്റെ ഉടമസ്ഥന്റെ പറമ്പിലാണ് സംഘകൃഷി ചെയ്യുന്നത് എന്നാണ് കുടുംബശ്രീ ബേങ്കിനെ ധരിപ്പിക്കുന്നത്.ഇതിന് പഞ്ചായത്ത് ഉദ്യോഗസ്ഥന്മാരും കുടുംബശ്രീയും ഒത്താശ ചെയ്യുകയാണ്. പേരാമ്പ്ര പഞ്ചായത്തിലെ ഏകദേശം വാര്‍ഡുകളിലും JLG ലോണിന്റെ പേരില്‍ ലക്ഷങ്ങളുടെ കൊള്ളയാണ് നടക്കുന്നത്. പാവപ്പെട്ട കര്‍ഷകര്‍ തൊഴിലുറപ്പ് പ്രവൃത്തികള്‍ക് നല്‍കുന്ന നികുതി ശീട്ട് തിരുത്തി വ്യാജരേഖ ഉണ്ടാക്കുകയാണ്.
പേരാമ്പ്ര പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ ഇത്തരത്തിലുള്ള ക്രമക്കേടുകള്‍ പിടിക്കപ്പെട്ടെങ്കിലും ഒരു നടപടിയും ബന്ധപ്പെട്ടവര്‍ സ്വീകരിച്ചില്ല.നേരത്തെ ഇതേ വാര്‍ഡില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ അഴിമതി നടത്തി പണം തട്ടിയതിന്റെ പേരില്‍ വിജിലന്‍സ് അന്വേഷണം നടക്കുകയാണ്. ആയതു കൊണ്ടു പേരാമ്പ്ര പഞ്ചായത്തിലെ കുടുംബശ്രീ എഡിഎസും, സിഡിഎസും അംഗങ്ങളുടെയും തൊഴിലുറപ്പ് മേറ്റു മാരുടെയും ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളെപ്പറ്റി അന്വേഷിച്ചു ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. അല്ലാത്തപക്ഷം യുഡിഎഫ് പ്രത്യക്ഷ സമരപരിപാടികള്‍ ആരംഭിക്കുമെന്നും യുഡിഎഫ് നേതാക്കര്‍ അറിയിച്ചു
Perambra Panchayat Should Probe Kudumbashree's Corruption: UDF