പേരാമ്പ്ര : തിരുവനന്തപുരത്ത് നടക്കുന്ന സ്‌ക്കൂള്‍ കലാമേളയില്‍ കോഴിക്കോട് ജില്ലയെ കിരീടമണിയിക്കുവാന്‍ പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ നിന്നും വന്‍ സംഘം.
എച്ച് എസ്,എച്ച് എസ് എസ് വിഭാഗങ്ങളില്‍ നിന്നായ് 75കുട്ടികളാണ് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്നത്. ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ നിന്നും തിരുവാതിര, നാടന്‍പാട്ട്, ഇരുള നൃത്തം കൂടിയാട്ടം എന്നീ ഗ്രൂപ്പ് ഇനങ്ങളിലും ഭരതനാട്യം ,കുച്ചുപ്പുടി, മിമിക്രി മോണോആക്റ്റ്, ചാക്യാര്‍കൂത്ത് ചമ്പുപ്രഭാഷണം കഥകളി, അക്ഷരശ്ലോകം എന്നീ ഇനങ്ങളിലായ് നാല്‍പ്പത്തിനാല് കുട്ടികളും ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ തിരുവാതിര കൂടിയാട്ടം വഞ്ചിപ്പാട്ട് എന്നീ ഗ്രൂപ്പ് ഇനങ്ങളിലും തബല, കൊളാഷ് , കന്നട പദ്യം എന്നീ ഇനങ്ങളിലായ് 31 പേരുമാണ് പങ്കെടുക്കുന്നത്.
ഒരു വിദ്യാലയത്തില്‍ നിന്നു മാത്രമായ് ഇത്രയധികം കുട്ടികള്‍ സംസ്ഥാന മേളയില്‍ എത്തുന്നത് അപൂര്‍വ്വതയാണ് 'കുട്ടികള്‍ക്കുള്ള യാത്രയയപ്പ് പി ടി എ യുടെയും സ്റ്റാഫ് കൗണ്‍സിലിന്റേയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ കെ.കെ ഷാജുകുമാര്‍, ഹെഡ്മാസ്റ്റര്‍ പി.സുനില്‍കുമാര്‍, പിടിഎ പ്രസിഡണ്ട് പി.സി ബാബു,വൈസ് പ്രസിഡണ്ട് സെമീര്‍, എംപിടിഎ പ്രസിഡണ്ട് നിഷ,സ്റ്റാഫ് സെക്രട്ടറി എ.പി ഷീബ, കെ.കെ റീന,വി.ബി രാജേഷ്.എം സുനില്‍കുമാര്‍, പി.ബി ഹരിപ്രമോദ് വി. അരവിന്ദാക്ഷന്‍ എന്നിവര്‍സംസാരിച്ചു.
At the State School Arts Festival Perambra HSS