പേരാമ്പ്ര : അനുദിനം അപകടങ്ങളും മറ്റും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ക്ക് പ്രഥമ ശുശ്രൂഷയില്‍ പരിശീലനം നല്‍കുന്നതിനായി ഏകദിന ശില്പശാല സംഘടിപ്പിച്ചു.
വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളിലെ 130 ല്‍ പരം സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ക്കായാണ് പ്രഥമ ശുശ്രൂഷ ഏകദിന ശില്പശാല സംഘടിപ്പിച്ചത്. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ചു നടത്തിയ പരിശീലന പരിപാടി കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ പി.കെ ഷാജഹാന്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ വി. അനില്‍ അധ്യക്ഷത വഹിച്ചു.
ഡോക്ടര്‍ കെ. അനുവിന്ദ,് സിസ്റ്റര്‍ എ.എം സുലോചന, കെ.ടി ഫിദ, കെ. അയൂന, നെബുല നെഹനാല്‍, എം.എം വിസ്മയ, എം.എം ആഷിഫ, പി. വൈഷ്ണവി എന്നിവര്‍ ശില്പശാലക്ക് നേതൃത്യം നല്കി. ജനകീയ പാലിയേറ്റീവ് കെയര്‍ സെന്റര്‍, സിയുടിഇസി ചക്കിട്ടപാറ, എംടിസിടിഇ പേരാമ്പ്ര എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ശില്പശാല സംഘടിപ്പിച്ചത്.
ചടങ്ങില്‍ പി.കെ രവിത, കെ.പി മുരളികൃഷ്ണദാസ്, വി.സാബു, മേനിക്കണ്ടി അബ്ദുള്ള. എസ്. അനുവിന്ദ്, പി.കെ മുഹമ്മദ് നാസിഹ,് ഷിജി ബാബു , കെ. കാവ്യദാസ്, കമ്പനി കാമന്റര്‍ എസ.്‌ജെ കൃഷ്ണപ്രിയ എന്നിവര്‍ സംസാരിച്ചു.
Student police cadets trained in first aid vadakkumbad