പേരാമ്പ്ര : എസ്ടിയു ജില്ലാ നേത്യ സംഗമം സംഘടിപ്പിച്ചു. നാദാപുരം, വടകര, കുറ്റ്യാടി, കൊയിലാണ്ടി, പേരാമ്പ്ര എന്നീ മണ്ഡലങ്ങളിലെ യൂണിറ്റ് ഭാരവാഹികളുടെ സംഗമമാണ് പേരാമ്പ്ര ദയ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നത്. ഓരോ യൂണിറ്റുകള്‍ക്കും സംസ്ഥാന നേതാക്കളുമായി നേരിട്ട് സംവദിക്കുക എന്ന ലക്ഷ്യത്തോടെയാണ് യൂണിറ്റ് ഭാരവാഹികളുടെ സംഗമം സംഘടിപ്പിച്ചത്.
എന്റെ യൂണിയന്‍ എന്റെ യൂണിറ്റ് എന്ന മുദ്രാവാക്യവുമായി എസ്ടിയു യൂണിറ്റ് റൈഡ് എന്ന പരിപാടിയില്‍ അഞ്ച് മണ്ഡലങ്ങളിലെ 85 യൂണിറ്റുകളില്‍ നിന്നും 150 ല്‍ പരം പ്രതിനിധികള്‍ പങ്കെടുത്തു. എസ്ടിയു സംസ്ഥാന പ്രസിഡന്റ് അഡ്വ എം.റഹ്‌മത്തുള്ള ഉദ്ഘാടനം ചെയ്തു. എസ്ടിയു മത്സ്യ തൊഴിലാളി യൂണിയന്‍ സംസ്ഥാന പ്രസിഡണ്ട് എം.കെ.സി കുട്ട്യാലി അധ്യക്ഷത വഹിച്ചു.
എസ് ടി യു സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി മുഹമ്മദ് അഷറഫ് വിഷയാവതരണം നടത്തി. സംസ്ഥാന ജനറല്‍ സെക്രെട്ടറി കെ.പി മുഹമ്മദ് അഷറഫ് വിഷയാവതരണം നടത്തി.
എസ് ടി യു ദേശീയപ്രസിഡണ്ട് അഹമ്മദ് കുട്ടി ഉണ്ണിക്കുളം, എസ് ടി യു സംസ്ഥാന സെക്രെട്ടറി സി.പി കുഞ്ഞമ്മദ്, സൗദ ഹസ്സന്‍, ജില്ലാ വൈസ് പ്രസിഡന്റ് ഇ.ടി.പി ഇബ്രാഹിം, സി.മൊയ്ദു, കെ.പി മുഹമ്മദലി, മൊയ്തു നടുക്കണ്ടി, കെ.പി സലാം, റഹീം പേരാമ്പ്ര, അസീസ് കുന്നത്ത്, ഇ.എ റഹ്‌മാന്‍, ജാഫര്‍ തുണ്ടിയില്‍, കെ.ടി സൈദു മുഹമ്മദ്, ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു.
STU District Leadership Meeting in Perambra