പേരാമ്പ്ര : മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ പേരാമ്പ്ര ഷോറൂമില്‍ ലൈറ്റ് വെയ്റ്റ് ജ്വല്ലറി ഷോ ജനുവരി 4 മുതല്‍ ജനുവരി 10 വരെ നടക്കും. ട്രെന്‍ഡിങ് ഡിസൈനുകളില്‍ രൂപകല്‍പ്പന ചെയ്ത ലളിതവും സുന്ദരവുമായ ആഭരണങ്ങളുടെ ഈ ഫെസ്റ്റിവല്‍ ആകര്‍ഷകമായ ഓഫറുകളിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഡയമണ്ടിന്റെ മൂല്യത്തില്‍ 25 ശതമാനം വരെ ഡിസ്‌കൗണ്ടും പഴയ മൈന്‍ വജ്രാഭരണങ്ങള്‍ മാറ്റി വാങ്ങുമ്പോള്‍ 100 % മൂല്യവും കൂടാതെ ബൈബാക്ക് ഗ്യാരണ്ടിയും മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഉറപ്പുനല്‍കുന്നു.
വൈവിധ്യമാര്‍ന്ന ഡിസൈനുകളിലുള്ള ആഭരങ്ങള്‍ മിതമായ വിലയ്ക്ക് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാനുള്ള അപൂര്‍വ്വ അവസരമാണ് ലൈറ്റ് വെയ്റ്റ് ജ്വല്ലറി ഷോയിലൂടെ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഏത് പ്രായത്തിലുള്ളവര്‍ക്കും ഉപയോഗിക്കാവുന്ന ട്രന്‍ഡിങ് ആഭരണങ്ങളുടെയും പരമ്പരാഗത ആഭരണങ്ങളുടെയും ലളിതമായ ശേഖരമാണ് മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ ഈ ഷോയെ ഉപഭോക്താക്കള്‍ക്ക് ഏറെ പ്രിയപ്പെട്ടതാക്കുന്നത്.
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് രാജ്യത്ത് എവിടെയും സ്വര്‍ണ്ണത്തിന് ഒരേ വിലയാണ് ഈടാക്കുന്നത്. 100% പരിശുദ്ധമായ HUID ഹാള്‍മാക്കിംഗ് ആഭരണങ്ങളാണ് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സില്‍ വില്‍പ്പന നടത്തുന്നത്. വിശ്വാസ്യതയും സുതാര്യതയും ഊട്ടിയുറപ്പിക്കുന്നതിനായി ഉപഭോക്താക്കള്‍ക്കായി 10 പ്രോമിസുകള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
ഓരോ ആഭരണങ്ങളുടെയും കൃത്യമായ പണിക്കൂലിയും സ്റ്റോണ്‍ വെയ്റ്റ്, നെറ്റ് വെയ്റ്റ്, സ്റ്റോണ്‍ ചാര്‍ജ് എന്നിവ രേഖപ്പെടുത്തിയതുമായ സുതാര്യമായ പ്രൈസ് ടാഗ്, ആഭരണങ്ങള്‍ക്ക് ആജീവനാന്ത ഫ്രീ മെയിന്റനന്‍സ്, പഴയ സ്വര്‍ണ്ണാഭരണങ്ങള്‍ മാറ്റി വാങ്ങുമ്പോള്‍ സ്വര്‍ണ്ണത്തിന് 100 % മൂല്യം, സ്വര്‍ണ്ണത്തിന്റെ 100 % പരിശുദ്ധി സാക്ഷ്യപ്പെടുത്തുന്ന HUID ഹാള്‍മാര്‍ക്കിംഗ്, 28 ലാബ് ടെസ്റ്റുകളിലുടെ ഗുണനിലവാരം സാക്ഷ്യപ്പെടുത്തിയ ഐ ജി ഐ ജി ഐ എ സര്‍ട്ടിഫൈഡ് ഡയമണ്ടുകള്‍, എല്ലാ ആഭരണങ്ങള്‍ക്കും ബൈബാക്ക് ഗ്യാരണ്ടി , എല്ലാ ആഭരണങ്ങള്‍ക്കും ഒരു വര്‍ഷത്തെ സൗജന്യ ഇന്‍ഷൂറന്‍സ് പരിരക്ഷ, അംഗീകൃത സ്രോതസുകളില്‍ നിന്ന് ഉത്തരവാദിത്വത്തോടെ ശേഖരിക്കുന്ന സ്വര്‍ണ്ണം, തൊഴിലാളികള്‍ക്ക് കൃത്യമായ വേതനവും ന്യായമായ ആനുകൂല്യങ്ങളും മികച്ച തൊഴില്‍ അന്തരീക്ഷവും നല്‍കി നിര്‍മ്മിക്കുന്ന ആഭരണങ്ങള്‍, ന്യായമായ പണിക്കൂലി എന്നീ പത്ത് പ്രോമിസുകളാണ് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ഉപഭോക്താക്കള്‍ക്കായി നല്‍കുന്നത്.
മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന് നിലവില്‍ 13 രാജ്യങ്ങളിലായി 375 ല്‍ അധികം ഷോറൂമുകളുണ്ട്. കമ്പനിയുടെ ലാഭത്തിന്റെ 5% സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുന്നുണ്ട്.
Malabar Gold and Diamonds Light Weight Jewelery Show at Perambra Showroom