---
title: "അയ്യപ്പ ഭജനയുടെ മിച്ചം പാലിയേറ്റീവ് പ്രവര്‍ത്തനത്തിന്"
english_title: "Surplus of Ayyappa Bhajan for palliative action at kadiyangad"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/260562/surplus-of-ayyappa-bhajan-for-palliative-action-at-kadiyangad"
published_at: "2025-01-02T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677622fcd96ae_ayyappa.JPG"
keywords: []
---

# അയ്യപ്പ ഭജനയുടെ മിച്ചം പാലിയേറ്റീവ് പ്രവര്‍ത്തനത്തിന്

> **Lead Summary:** **കടിയങ്ങാട്: **അയ്യപ്പ ഭജനക്കായി സമാഹരിച്ച തുകയില്‍ ഭജന കഴിഞ്ഞ് മിച്ചം വന്ന തുക ഉപയോഗിച്ച് പാലിയേറ്റീവ് കെയറിന് സ്ട്രച്ചര്‍ നല്‍കി മാതൃകയായിരിക്കുകയാണ് മുതുവണ്ണാച്ച സ്‌ക്കൂള്‍ മുക്ക് അയ്യപ്പ ഭജന സംഘം. മണ്ഡലകാലത്ത് ശബരിമലക്ക് പോവാനായി വ്രതമെടുത്ത പ്രദേശത്തെ സ്വാമിമാര്‍ ചേര്‍ന്ന് പൊതുഭജന നടത്തുകയായിരുന്നു.

## Article Content

**കടിയങ്ങാട്: **അയ്യപ്പ ഭജനക്കായി സമാഹരിച്ച തുകയില്‍ ഭജന കഴിഞ്ഞ് മിച്ചം വന്ന തുക ഉപയോഗിച്ച് പാലിയേറ്റീവ് കെയറിന് സ്ട്രച്ചര്‍ നല്‍കി മാതൃകയായിരിക്കുകയാണ് മുതുവണ്ണാച്ച സ്‌ക്കൂള്‍ മുക്ക് അയ്യപ്പ ഭജന സംഘം. മണ്ഡലകാലത്ത് ശബരിമലക്ക് പോവാനായി വ്രതമെടുത്ത പ്രദേശത്തെ സ്വാമിമാര്‍ ചേര്‍ന്ന് പൊതുഭജന നടത്തുകയായിരുന്നു.

ഇതിന് ലഭിച്ച തുകയില്‍ ബാക്കി വന്നത് സമൂഹത്തിന് ഗുണകരമാവുന്ന നല്ലൊരു പ്രവര്‍ത്തിക്കായി ചെലവഴിക്കണമെന്ന ഇവരുടെ ചിന്തയാണ് പ്രദേശത്ത് തന്നെ പ്രവര്‍ത്തിക്കുന്ന അഭയം ചാരിറ്റബിള്‍ എഡ്യുക്കേഷണല്‍ & പാലിയേറ്റീവ് കെയര്‍ ട്രസ്റ്റിന് സ്ട്രച്ചര്‍ നല്‍കാന്‍ കാരണമായത്. ഇത് മത സാഹോദര്യത്തിന്റെ മാനവ സ്‌നേഹത്തിന്റെ സന്ദേശവുമായി. പുറവൂരില്‍ അഭയം ഓഫീസ് പരിസരത്ത് നടന്ന ചടങ്ങില്‍ സ്ട്രച്ചര്‍ കൈമാറി.

സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തകനും വിമുക്ത ഭടനുമായി അബ്ദുള്ള പുനത്തില്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. അഭയം ട്രസ്റ്റ് പ്രസിഡന്റ് കെ.ഇ. അഷറഫ് അധ്യക്ഷത വഹിച്ചു. സന്തോഷ് കപ്പടിയില്‍, ശശി കപ്പടിയില്‍, സി.കെ. വിനോദ് തുടങ്ങിയവര്‍ സംസാരിച്ചു. അഭയം ട്രസ്റ്റ് സെക്രട്ടറി ടി.കെ. മുഹമ്മദലി സ്വാഗതം പറഞ്ഞ ചടങ്ങിന് ടി.വി. നിജേഷ് നന്ദിയും പറഞ്ഞു. ചടങ്ങില്‍ എം.സി. ബാലന്‍, ബിനീഷ് കരിങ്ങാട്ട്, ലിഞ്ചുലാല്‍ മീറങ്ങാട്ട്, പി.കെ. ബിനീഷ്, സുധീഷ് മീറങ്ങാട്ട്, അബുളള നങ്ങോളി തുടങ്ങിയവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/260562/surplus-of-ayyappa-bhajan-for-palliative-action-at-kadiyangad)