മുയിപ്പോത്ത് : സര്‍ഗധാര സാംസ്‌കാരിക വേദി മുയിപ്പോത്ത് - പടിഞ്ഞാറക്കര റാന്തല്‍ വീട്ടുമുറ്റ കലാ സാംസ്‌കാരിക സദസ് സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു ഉദ്ഘാടനം ചെയ്തു. സത്യന്‍ ദേവരാഗം അധ്യക്ഷത വഹിച്ചു.
നവാഗത സംഗീത സംവിധായകന്‍ പി.കെ ബിനീഷ്, സ്‌കൂള്‍ കലോത്സവം കൂടിയാട്ടം സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപെട്ട പി.എസ് ദിയ, സംസ്ഥാന സ്‌കൂള്‍ കബഡി മത്സരത്തില്‍ പങ്കെടുത്ത നിയ ലക്ഷ്മി, ഇടുക്കി ജില്ലാ ജൂനിയര്‍ വോളിബോള്‍ ടീം അംഗം വിഘ്‌നേഷ്, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വോളിബോള്‍ ടീം അംഗം മുഹമ്മദ് നാഫില്‍ എന്നിവരെ ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി ഷിജിത്ത് അനുമോദിച്ചു.
വാര്‍ഡ് അംഗം എന്‍.ആര്‍ രാഘവന്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. പി.ആര്‍ ഷിജിലേഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ എ.കെ.എം ഭവിത നന്ദിയും പറഞ്ഞു. തുടര്‍ന്ന് പേരാമ്പ്ര ഫയര്‍ & റെസ്‌ക്യു ഓഫീസര്‍ പി.സി പ്രേമന്‍ ഗാര്‍ഹിക അപകട ബോധവത്കരണ ക്ലാസ് നടത്തി.
തിരുവാതിര, കൈകൊട്ടികളി, ഒപ്പന, സെമി ക്ളാസിക്കല്‍ ഡാന്‍സ്, സിനിമാറ്റിക്ക് ഡാന്‍സ്, ഗുജറാത്തി ഡാന്‍സ്, നാടോടി നൃത്തം, കരോക്കെ ഗാനമേള എന്നിവയും 12 മണിക്ക് സര്‍ഗജ്യോതിയും പുതുവത്സരവെടികെട്ടും നടന്നു. 12 മണിക്ക് ശേഷം നടന്ന ക്യാമ്പ് ഫയര്‍ പുതിയ ഒരു അനുഭവമായി മാറി.
`Sargadhara cultural venue organized by Begumuta Kala Sanskarika Sadas