പേരാമ്പ്ര: കോഴിക്കോട് ജില്ലയുടെ നെല്ലറയായ കരുവോട് ചിറയില്‍ കുറ്റ്യാടി പുഴയില്‍ നിന്നും ഉപ്പുവെള്ളം കയറുന്നു. ഉപ്പ് വെള്ളത്തില്‍ നെല്‍കൃഷി നശിച്ചു പോകും. ഉപ്പുവെള്ളം കയറാതിരിക്കാന്‍ വിയ്യംചിറയിന്‍ സ്ഥാപിച്ച ഷട്ടര്‍ തുരുമ്പെടുത്തിരിക്കുന്നു. കൂടാതെ ഷട്ടര്‍ സ്ഥാപിച്ച പാലത്തിന്റെ തൂണുകളുടെ അടിഭാഗത്ത് കോണ്‍ഗ്രീറ്റ് ദ്രവിച്ച് പൊട്ടിപ്പൊളിഞ്ഞ് വലിയ ദ്വാരവും ഉണ്ടായിരിക്കുന്നു. ഈ ദ്വാരത്തിലൂടെയാണ് പുഴയിലെ ഉപ്പുവെള്ളം അതിശക്തമായി ചിറയിയിലേക്ക് കയറുന്നത്.
ചിറയില്‍ പുഞ്ചകൃഷി ഇറക്കാനുള്ള സമയമായി പലകര്‍ഷകരും പറിച്ചുനടാനുള്ള വിത്തുകള്‍ ഞാറ്റടിയിലിട്ടു. എന്നാല്‍ കൃഷിയിറക്കാന്‍ കഴിയുമോ എന്ന ആശങ്കയിലാണ് കര്‍ഷകര്‍. കഴിഞ്ഞ എട്ടു വര്‍ഷമായിട്ട് നാമമാത്രമായ കര്‍ഷകരെ കരുവോട് ചിറയില്‍ കൃഷിയിറക്കുന്നുള്ളൂ.
കര്‍ഷകര്‍ക്ക് കൃഷി ഇറക്കാനുള്ള അടിസ്ഥാന സൗകര്യം കരുവോട് ചിറയില്‍ ഇല്ല. ചിറയില്‍ നിന്നും അധികജലം പുറത്തേക്ക് ഒഴിക്കികളയുന്ന വലിയ തോടുകളില്‍ പുലും ചെളിയും നിറഞ്ഞത് കാരണം ചിറയില്‍ വെള്ളം കെട്ടികിടക്കുന്നു. പ്രധാനതോടുകളുടെ പുറംമ്പണ്ട് തകര്‍ന്ന് നാമാവശേഷമായി ചിറയില്‍ കെട്ടിക്കിടക്കുന്ന അധിക ജലം പ്രധാനതോടുകളിലേക്ക് പമ്പു ചെയ്യാന്‍ മോട്ടോര്‍ സംവിധാനം പോലും ഇവിടെ ഇല്ല.
കര്‍ഷകര്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കിയിട്ടില്ല. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ ചെറുവണ്ണൂറില്‍ പ്രവര്‍ത്തിക്കുന്ന അഗ്രൊസെന്ററില്‍ കൃഷിയാവശ്യത്തിനു വേണ്ട ട്രാക്ടറും, ടില്ലറും, കൊയ്ത്ത് മെഷീനും, മറ്റ് ഉപകരണങ്ങളും കട്ടപ്പുറത്തായിട്ട് വര്‍ഷങ്ങളായി. ഇതിന്റെ അറ്റകുറ്റപ്പണി നടത്തിയിട്ടുമില്ല.
നെല്‍കൃഷി പ്രോത്സാഹിപ്പിക്കാനും പുതിയകര്‍ഷകരെ പാടത്തേക്കിറക്കാനും കൃഷിവകുപ്പ് തയ്യാറാവുന്നുമില്ല. പഞ്ചായത്തു ഭരണകൂടം കൃഷിക്കാര്‍ക്ക് പ്രോല്‍ത്സാഹനം നല്‍കുകയോ സഹായം നല്‍കാനൊഅടിസ്ഥാന സൗകര്യം വികസിപ്പിക്കാനൊ തയ്യാറാവുന്നില്ല.
പാടശേഖര സമിതികള്‍ വേണ്ട രീതിയില്‍ ഇടപെടല്‍ നടത്തുന്നില്ല കര്‍ഷകരെ കൃഷിയിലേക്ക് തിരിച്ചു കൊണ്ടുവരുന്നില്ല. കരുവോട് ചിറയില്‍ മിക്കപാട ശേഖര സമിതികളും ദുര്‍ബലമാണ്.
കൃഷിയുടെ പേരില്‍ മൈനര്‍ ഇറിഗേഷന്‍ ഓരോ വര്‍ഷവും ലക്ഷക്കണക്കിന് രൂപയാണ് കരുവോട് ചിറയില്‍ പാഴാക്കുന്നത്. ചിറയില്‍ ഉപ്പ് വെളളം കയറുന്നത് കാരണം ചിറയുടെ നാലു ചുറ്റിലുമുള്ള നൂറുകണക്കിന് കിണറുകളില്‍ ഉപ്പ് വെള്ളം കയറി വെള്ളംമലിനമാകുന്നു.
കരുവോട് ചിറയില്‍ ഉപ്പുവെള്ളം കയറാതിരിക്കാനുള്ള സംവിധാനം അടിയന്തിരമായി ചെയ്യണം കര്‍ഷകര്‍ക്ക് കരുവോട് ചിറയിന്‍കൃഷി ചെയ്യാനുള്ള സംവിധാനമുണ്ടാക്കാന്‍ പേരാമ്പ്ര എംഎല്‍എ ടി.പി. രാമകൃഷ്ണനും ചെറുവണ്ണൂര്‍ മേപ്പയ്യൂര്‍ തുറയൂര്‍ പഞ്ചായത്തു പ്രസിഡണ്ടുമാരും കൃഷിവകുപ്പും മൈനര്‍ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റും വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.
കൃഷിക്കാര്‍ക്ക് കരുവോട് ചിറയില്‍ കൃഷി ഇറക്കാനുള്ള സൗകര്യവും ചിറയിലേക്ക് ഉപ്പ് വെള്ളം കയറാതിരിക്കാനുള്ള സംവിധാനവും അടിയന്തിരമായി ചെയ്യണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.
Salt water enters the vein of Karuvod; Viyam Chirapalam on the brink of collapse