---
title: "വാളൂര്‍ നൊച്ചാട് കുടുംബാരോഗ്യ റോഡില്‍ ദുരിതയാത്ര"
english_title: "A miserable journey on the Valoor Nochad Family Health Road"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/259964/a-miserable-journey-on-the-valoor-nochad-family-health-road"
published_at: "2024-12-30T15:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677271780f726_KUZHI.JPG"
keywords: []
---

# വാളൂര്‍ നൊച്ചാട് കുടുംബാരോഗ്യ റോഡില്‍ ദുരിതയാത്ര

> **Lead Summary:** **വാളൂര്‍**: നൊച്ചാട് കുടുംബാരോഗ്യ റോഡ് തകര്‍ന്ന് യാത്ര ദുഷ്‌കരമായി.നൊച്ചാട് ഒമ്പാതാം വാര്‍ഡില്‍ പുളിയോട്ടുമുക്ക് - കായണ്ണ പ്രദേശങ്ങളില്‍ നിന്നും നിരവധി രോഗികളും മറ്റു പ്രദേശവാസികളും ആശ്രയിക്കുന്ന പ്രധാന റോഡാണിത്. വിവിധ സ്‌കൂളുകളിലേക്ക് കുട്ടികളെ എത്തിക്കുന്നതിന് ബസ്സ് കടന്നു പോകുന്നതും ഈ റോഡുവഴിയാണ്.

## Article Content

**വാളൂര്‍**: നൊച്ചാട് കുടുംബാരോഗ്യ റോഡ് തകര്‍ന്ന് യാത്ര ദുഷ്‌കരമായി.നൊച്ചാട് ഒമ്പാതാം വാര്‍ഡില്‍ പുളിയോട്ടുമുക്ക് - കായണ്ണ പ്രദേശങ്ങളില്‍ നിന്നും നിരവധി രോഗികളും മറ്റു പ്രദേശവാസികളും ആശ്രയിക്കുന്ന പ്രധാന റോഡാണിത്. വിവിധ സ്‌കൂളുകളിലേക്ക് കുട്ടികളെ എത്തിക്കുന്നതിന് ബസ്സ് കടന്നു പോകുന്നതും ഈ റോഡുവഴിയാണ്.

കാല്‍നട യാത്രക്കാരും ഇരുചക്ര വാഹന യാത്രക്കാരും ഈ റോഡിലൂടെ രാത്രിയുള്ള യാത്രയില്‍ റോഡിന്റെ സൈഡിലുള്ള കുഴി കാണാതെ കുഴിയില്‍ വീണ സ്ഥിതിയും ഉണ്ടായിട്ടുണ്ട്.

നിരവധി തവണ പ്രശ്‌നം അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഒരു പരിഹാരവും ഉണ്ടായിട്ടില്ല.ഈ പ്രശ്‌നം അടിയന്തരമായി പരിഹരിച്ചില്ലെങ്കില്‍ വന്‍ ദുരന്തത്തിനു ഇടയാക്കും എന്നത് പ്രദേശവാസികളെ ആശങ്കയിലാക്കിയിരിക്കുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/259964/a-miserable-journey-on-the-valoor-nochad-family-health-road)