പേരാമ്പ്ര : മലബാര്‍ ക്രിസ്ത്യന്‍ കോളെജ് എന്‍എസ്എസ് യൂണിറ്റ് നെടുവണ്ണൂര്‍, വകയാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് നടത്തി വരുന്ന സപ്ത ദിന ക്യാമ്പ് യുവധ്വനിയില്‍, ക്യാമ്പ് അംഗങ്ങള്‍ക്കായി അഗ്നി രക്ഷാസേന സുരക്ഷാ ബോധവല്‍ക്കരണ പരിശീലനം നല്‍കി.
പേരാമ്പ്ര അഗ്‌നി രക്ഷാ നിലയത്തിന്റെ ആഭിമുഖ്യത്തിലാണ് ക്ലാസ് നടത്തിയത്. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ റഫീഖ് കാവില്‍ സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. ഗൃഹ സുരക്ഷയെക്കുറിച്ചും തീപിടുത്ത പ്രതിരോധ മാര്‍ഗങ്ങളെ കുറിച്ചും വിശദീകരിച്ചു.
വിദ്യാര്‍ത്ഥികള്‍ക്ക് ഫയര്‍ എക്സ്റ്റിങ്യുഷറുകള്‍ എങ്ങനെ ഉപയോഗിക്കാം എന്നതിനെ കുറിച്ച് പ്രായോഗിക പരിശീലനം നല്‍കി.
പാചകവാതക സിലിണ്ടറുകളുടെ അപകട സാധ്യതകളും അഗ്‌നിപ്രതിരോധ മാര്‍ഗ്ഗങ്ങളും വിശദമാക്കുകയും ചെയ്തു. വിവിധതരം റോപ്പ് റെസ്‌ക്യൂ പ്രവര്‍ത്തനങ്ങള്‍ ക്യാമ്പ് അംഗങ്ങളെ പരിശീലിപ്പിച്ചു. പ്രോഗ്രാം ഓഫീസര്‍ ഡോ. സുരേഷ് കുമാര്‍ ക്യാമ്പിന് നേതൃത്വം കൊടുത്തു.
Fire department rescue training at NSS seven-day camp