ആച്ചിക്കുളങ്ങര- കണ്ടംചിറ തോട് ശുചീകരണം; ജനകീയ ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി

 ആച്ചിക്കുളങ്ങര- കണ്ടംചിറ തോട് ശുചീകരണം; ജനകീയ ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി
Dec 30, 2024 02:57 PM | By SUBITHA ANIL

പേരാമ്പ്ര: നീര്‍ച്ചാലുകളുടെയും ജല സ്രോതസ്സുകളുടെയും പുനരുജജീവനം ലക്ഷ്യമിട്ട് ഹരിത കേരള മിഷന്‍ ആരംഭിച്ച ഇനി ഞാനൊഴുകട്ടെ ജനകീയ ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി.

മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്തിലെ ആച്ചിക്കുളങ്ങര- കണ്ടംചിറ തോട് ശുചീകരിച്ചു കൊണ്ട് ടി.പി രാമകൃഷ്ണന്‍ എംഎല്‍എ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. സമ്പൂര്‍ണ ആരോഗ്യ അന്തരീക്ഷം സൃഷ്ടിക്കാന്‍ മാലിന്യ മുക്ത പ്രദേശങ്ങള്‍ക്കായുളള ഇത്തരം മുന്നേറ്റത്തില്‍ ജനങ്ങളും അണിചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് എന്നിവര്‍ മുഖ്യാതിഥികളായി. ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.ടി പ്രസാദ് ക്യാമ്പയിന്‍ വിശദീകരിച്ചു സംസാരിച്ചു.

മൈത്രി നഗറില്‍ ആരംഭിച്ച് നരിക്കുനി പാലം വരെയുളള 2.1 കി മീ ദൂരമാണ് പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ ശുചീകരിച്ചത്. തുടര്‍ന്ന് തോടിന്റെ ഒഴുക്ക് സുഗമമാക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളും.

മേപ്പയൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഗ്രീന്‍ കേഡറ്റ് കോര്‍പ്സ് (ജിസിസി), എന്‍എസ്എസ് യൂണിറ്റ് പ്രവര്‍ത്തകര്‍, ഹരിത കര്‍മ്മസേന അംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, വിവിധ സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങി ആയിരങ്ങള്‍ ശുചീകരണത്തില്‍ പങ്കാളികളായി.

മേപ്പയൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഗ്രീന്‍ കേഡറ്റ് കോര്‍പ്സ്ന്റെ 2024-25 വര്‍ഷത്തെ മാതൃക പ്രവര്‍ത്തന രേഖ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ചടങ്ങില്‍ വച്ച് പ്രകാശനം ചെയ്തു.

മേലടി ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മഞ്ഞക്കുളം നാരായണന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.കെ നിഷിദ, അഷിത നടുക്കാട്ടില്‍, എ.പി രമ്യ, ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ വി സുനില്‍, വി.പി രമ, ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കുഞ്ഞിരാമന്‍, എന്‍.എം ദാമോദരന്‍, കെ കുഞ്ഞിക്കണ്ണന്‍, പി.കെ അനീഷ്, അബ്ദുറഹ്‌മാന്‍ കമ്മന, നിഷാദ് പൊന്നങ്കണ്ടി, എം.കെ രാമചന്ദ്രന്‍, നാരായണന്‍ മേലാട്ട്, മധു പുഴയരികത്ത്, എടിസി അമ്മത് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

 ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പി ശോഭ സ്വാഗതവും ഹരിത കേരളം മിഷന്‍ ആര്‍.പി നിരഞ്ജന എംപി നന്ദിയും പറഞ്ഞു.



Achikulangara- Kandamchira canal cleaning; People's camp has started in the district

Next TV

Related Stories
തൊഴില്‍മേള നാലിന്

Jan 2, 2025 08:08 PM

തൊഴില്‍മേള നാലിന്

തൊഴില്‍മേള നാലിന് വടകര മോഡല്‍ പോളിടെക്നിക്ക്...

Read More >>
ചാത്തോത്ത് കണ്ടി-പൂളക്കണ്ടി റോഡ് ഉദ്ഘാടനം

Jan 2, 2025 03:18 PM

ചാത്തോത്ത് കണ്ടി-പൂളക്കണ്ടി റോഡ് ഉദ്ഘാടനം

ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്തിലെ ചാത്തോത്ത് കണ്ടി-പൂളക്കണ്ടി റോഡ് ഉദ്ഘാടനം...

Read More >>
 പാചകവാതകം ചോര്‍ന്നത് പരിഭ്രാന്തി പരത്തി

Jan 2, 2025 12:22 PM

പാചകവാതകം ചോര്‍ന്നത് പരിഭ്രാന്തി പരത്തി

ഇന്ന് കാലത്ത് നൊച്ചാട് മുളിയങ്ങലില്‍ പാചകവാതകം ചോര്‍ന്നത് പരിഭ്രാന്തി...

Read More >>
 വീട്ടുമുറ്റ കലാ സാംസ്‌കാരിക സദസ് സംഘടിപ്പിച്ച് സര്‍ഗധാര സാംസ്‌കാരിക വേദി

Jan 2, 2025 11:17 AM

വീട്ടുമുറ്റ കലാ സാംസ്‌കാരിക സദസ് സംഘടിപ്പിച്ച് സര്‍ഗധാര സാംസ്‌കാരിക വേദി

നവാഗത സംഗീത സംവിധായകന്‍ പി.കെ ബിനീഷ്, സ്‌കൂള്‍ കലോത്സവം കൂടിയാട്ടം സംസ്ഥാന...

Read More >>
അയ്യപ്പ ഭജനയുടെ മിച്ചം പാലിയേറ്റീവ് പ്രവര്‍ത്തനത്തിന്

Jan 2, 2025 10:51 AM

അയ്യപ്പ ഭജനയുടെ മിച്ചം പാലിയേറ്റീവ് പ്രവര്‍ത്തനത്തിന്

പാലിയേറ്റീവ് കെയറിന് സ്ട്രച്ചര്‍ നല്‍കി മാതൃകയായിരിക്കുകയാണ്...

Read More >>
കരുവോട് ചിറയില്‍ ഉപ്പുവെള്ളം കയറുന്നു; വിയ്യം ചിറപാലം തകര്‍ച്ചയുടെ വക്കില്‍

Jan 1, 2025 05:01 PM

കരുവോട് ചിറയില്‍ ഉപ്പുവെള്ളം കയറുന്നു; വിയ്യം ചിറപാലം തകര്‍ച്ചയുടെ വക്കില്‍

കോഴിക്കോട് ജില്ലയുടെ നെല്ലറയായ കരുവോട് ചിറയില്‍ കുറ്റ്യാടി പുഴയില്‍ നിന്നും ഉപ്പുവെള്ളം...

Read More >>
News Roundup