ആവള: ആവള - കുട്ടോത്ത് ഗവ: ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന പേരാമ്പ്ര സികെജി ഗവ: കോളേജ് എന്‍എസ്സ്എസ്സ് യൂണിറ്റിന്റെ സപ്ത ദിന സഹവാസ ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം സി.എം ബാബു ഉദ്ഘാടനം ചെയ്തു. ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആദില നിമ്പ്രാസ് അദ്ധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് അംഗം കെ.എം ബിജിഷ , വസികെജി ഗവ:കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ലിയ കെ , എന്‍ സജീവന്‍ ( പ്രിന്‍സിപ്പല്‍ ജി എച്ച് എസ്സ് എസ്സ് ആവള - കുട്ടോത്ത് ), സന്തോഷ് സാദരം ( ഹെഡ്മാസ്റ്റര്‍ ആവള - കുട്ടോത്ത് ഗവ: ഹൈസ്‌കൂള്‍ ), വിജയന്‍ ആവള, കെ അപ്പുക്കുട്ടി, വി.കെ വിനോദ്, പ്രമോദ് ദാസ്, മൊയ്തു മലയില്‍, പി.എം കുഞ്ഞികേളപ്പന്‍, വി.എ അജോ , അര്‍ഷിത, ഡോ. റിജു കുര്യാക്കോസ് എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം ഓഫീസ്സര്‍ ജസ് ലിന്‍ കെ സ്വാഗതവും എന്‍. എസ്സ് എസ്സ് സെക്രട്ടറി അര്‍ഷിന നന്ദിയും പറഞ്ഞു.
NSS Camp Concludes