---
title: "പേരാമ്പ്ര ടൗണ്‍ മധ്യത്തിലെ മൈതാനത്ത് മാലിന്യം തള്ളിയ നിലയില്‍ "
english_title: "Garbage dumped in the field in the center of Perambra town"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/236780/garbage-dumped-in-the-field-in-the-center-of-perambra-town"
published_at: "2024-09-20T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ed24eea46c9_mali.JPG"
keywords: []
---

# പേരാമ്പ്ര ടൗണ്‍ മധ്യത്തിലെ മൈതാനത്ത് മാലിന്യം തള്ളിയ നിലയില്‍ 

> **Lead Summary:** **പേരാമ്പ്ര**: പേരാമ്പ്ര ടൗണ്‍ മധ്യത്തിലെ മൈതാനത്ത് മാലിന്യം തള്ളിയ നിലയില്‍. പട്ടണത്തിന്റെ ഹൃദയ ഭാഗത്ത് റഗുലേറ്റഡ് മാര്‍ക്കറ്റിങ് കമ്മിറ്റിയുടെ അധീനതയിലുള്ള മൈതാനത്താണ് ദുര്‍ഗന്ധം വമിക്കുന്ന മാലിന്യം കൂട്ടിയിട്ടത്.

## Article Content

**പേരാമ്പ്ര**: പേരാമ്പ്ര ടൗണ്‍ മധ്യത്തിലെ മൈതാനത്ത് മാലിന്യം തള്ളിയ നിലയില്‍. പട്ടണത്തിന്റെ ഹൃദയ ഭാഗത്ത് റഗുലേറ്റഡ് മാര്‍ക്കറ്റിങ് കമ്മിറ്റിയുടെ അധീനതയിലുള്ള മൈതാനത്താണ് ദുര്‍ഗന്ധം വമിക്കുന്ന മാലിന്യം കൂട്ടിയിട്ടത്.

കഴിഞ്ഞ ദിവസങ്ങളില്‍ പ്ലാസ്റ്റിക് ചാക്കുകളില്‍ നിറച്ച മാലിന്യം അവിടെ കൂട്ടിയിട്ടിരുന്നു. എന്നാല്‍, ഇന്നലെ രാത്രിയാണു പല സ്ഥലങ്ങളില്‍ നിന്നും വാരിയ അഴുകിയ മാലിന്യം വലിയ തോതില്‍ ഇവിടെ ഇറക്കിയത്. രൂക്ഷമായ ദുര്‍ഗന്ധം കാരണം ആ ഭാഗത്തേക്ക് ആര്‍ക്കും പോകാന്‍ പറ്റാത്ത അവസ്ഥയാണ്.

മാലിന്യം തെരുവുനായ്ക്കളും കാക്കകളും കൊത്തി വലിച്ച് കിണറുകളിലും മറ്റും ഇടുന്നുമുണ്ട്. മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ അധികൃതര്‍ നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/236780/garbage-dumped-in-the-field-in-the-center-of-perambra-town)