---
title: "വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പുതിയ ബാച്ച് ആരംഭിച്ചു "
english_title: "A new batch of student police cadets has started at Vadakumpad Higher Secondary School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/215160/a-new-batch-of-student-police-cadets-has-started-at-vadakumpad-higher-secondary-school"
published_at: "2024-06-26T17:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667c031098f18_spc.jpg"
keywords: []
---

# വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പുതിയ ബാച്ച് ആരംഭിച്ചു 

> **Lead Summary:** **പേരാമ്പ്ര** : വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പുതിയ ബാച്ച് ആരംഭിച്ചു. സ്‌കൂളിലെ പന്ത്രാണ്ടാമത് ബാച്ചിന്റെ പരിശീലന പരിപാടികള്‍ക്ക് ഇതോടെ തുടക്കമായി.

## Article Content

**പേരാമ്പ്ര** : വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പുതിയ ബാച്ച് ആരംഭിച്ചു. സ്‌കൂളിലെ പന്ത്രാണ്ടാമത് ബാച്ചിന്റെ പരിശീലന പരിപാടികള്‍ക്ക് ഇതോടെ തുടക്കമായി.

പുതിയ ബാച്ചിന്റെ ഉദ്ഘാടനം പേരാമ്പ്ര ഡിവൈഎസ്പി കെ.എം. ബിജു നിര്‍വ്വഹിച്ചു. പ്രധാനാധ്യാപകന്‍ വി. അനില്‍ അധ്യക്ഷ വഹിച്ചു.

ചടങ്ങില്‍ പി.കെ രവിത, വി. സാബു, കമ്മ്യൂണിറ്റി പൊലീസ് ഓഫീസര്‍ കെ.പി മുരളികൃഷ്ണദാസ്, എഎസ്ഐ പി. അഷ്റഫ്, കെ.എല്‍ ശ്രീകല, ഷിജി ബാബു, കമ്പനി കമാന്റര്‍ എസ്.ജെ കൃഷ്ണപ്രിയ എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന് എസ്പിസി അഡീഷണല്‍ നോഡല്‍ ഓഫീസര്‍ വി. യൂസഫ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

'ലഹരിയാവാം ജീവിതത്തോട്' എന്ന വിഷയത്തെ അധികരിച്ച് എക്സൈസ് സിവില്‍ ഓഫീസര്‍ പി. റഷീദ് ക്ലാസെടുത്തു.

സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ അവതരിപ്പിച്ച 'വേണ്ട ബ്രോ' എന്ന ഫ്ളാഷ് മോവ് കാഴ്ചക്കാരുടെ പ്രശംസ പിടിച്ചുപറ്റി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/215160/a-new-batch-of-student-police-cadets-has-started-at-vadakumpad-higher-secondary-school)