---
title: "ഉന്നത വിജയികള്‍ക്കുള്ള ഉപഹാര സമര്‍പ്പണം സംഘടിപ്പിച്ച് കാരയാട് വനിതാ ലീഗ് "
english_title: "Karayad Women's League organizes gift presentation for top winners"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/216437/karayad-womens-league-organizes-gift-presentation-for-top-winners"
published_at: "2024-07-01T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668254eb9e21b_karayad.JPG"
keywords: []
---

# ഉന്നത വിജയികള്‍ക്കുള്ള ഉപഹാര സമര്‍പ്പണം സംഘടിപ്പിച്ച് കാരയാട് വനിതാ ലീഗ് 

> **Lead Summary:** **പേരാമ്പ്ര: **കാരയാട് ശാഖ വനിത ലീഗിന്റെ ആഭിമുഖ്യത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു, എല്‍എസ്എസ്, യുഎസ്എസ് തുടങ്ങിവിവിധ മേഖലകളില്‍ ഉന്നത വിജയികളായവരെ ആദരിച്ചു.

## Article Content

**പേരാമ്പ്ര: **കാരയാട് ശാഖ വനിത ലീഗിന്റെ ആഭിമുഖ്യത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു, എല്‍എസ്എസ്, യുഎസ്എസ് തുടങ്ങിവിവിധ മേഖലകളില്‍ ഉന്നത വിജയികളായവരെ ആദരിച്ചു.

പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ഇ.കെ അഹമദ് മൗലവി ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് സല്‍മ റായിസ് അധ്യക്ഷത വഹിച്ചു.

മണ്ഡലം വനിത ലീഗ് ജന: സെക്രട്ടറി വഹീദ പാറേമ്മല്‍ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം വനിത ലീഗ് സെക്രട്ടറി സീനത്ത് വടക്കയില്‍, പഞ്ചായത്ത് വനിത ലീഗ് പ്രസിഡന്റ് മര്‍വ റഫീഖ്, അന്‍സിന എന്നിവര്‍ സംസാരിച്ചു.

ശാഖ സെക്രട്ടറി ഹസീന ജലീല്‍ സ്വാഗതവും സിനിജ മജീദ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/216437/karayad-womens-league-organizes-gift-presentation-for-top-winners)