---
title: "കെ.വി. കുഞ്ഞിക്കണാരന്റെ ചരമവാര്‍ഷിക ദിനം ആചരിച്ചു "
english_title: "KV Kunhikanaran's death anniversary was observed at cheruvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/216444/kv-kunhikanarans-death-anniversary-was-observed-at-cheruvannur"
published_at: "2024-07-01T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6682579b13749_charamam.JPG"
keywords: []
---

# കെ.വി. കുഞ്ഞിക്കണാരന്റെ ചരമവാര്‍ഷിക ദിനം ആചരിച്ചു 

> **Lead Summary:** **ചെറുവണ്ണൂര്‍**: ചെറുവണ്ണൂര്‍ മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ടായിരുന്ന കെ.വി. കുഞ്ഞിക്കണാരന്റെ ഒന്നാം ചരമ വഹിക ദിനത്തില്‍ തൊണ്ണൂറാം ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരണ പരിപാടി നടന്നു.

## Article Content

**ചെറുവണ്ണൂര്‍**: ചെറുവണ്ണൂര്‍ മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ടായിരുന്ന കെ.വി. കുഞ്ഞിക്കണാരന്റെ ഒന്നാം ചരമ വഹിക ദിനത്തില്‍ തൊണ്ണൂറാം ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരണ പരിപാടി നടന്നു.

വീട്ടുവളപ്പിലെ പുഷ്പാര്‍ച്ചനയ്ക്ക് ശേഷം നടന്ന അനുസ്മരണ പരിപാടി ഇ.കെ. സെമിറിന്റെ അധ്യക്ഷതയില്‍ ഡിസിസി ജനറല്‍ സെക്രട്ടറി ഇ. അശോകന്‍ ഉല്‍ഘാടനം ചെയ്തു.

മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് ആര്‍.പി. ശോദിഷ്, ഡിസിസി അംഗം വി.ബി രാജേഷ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എ.കെ. ഉമ്മര്‍, എ. ബാലകൃഷ്ണന്‍, മുന്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍. പത്മനാഭന്‍, കര്‍ഷക കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി വി. ദാമോദരന്‍, ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടി എം.പി. കുഞ്ഞികൃഷ്ണന്‍, വിജയന്‍ ആവള, ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി എം.പി. വിനിഷ്, ഷീഗില്‍ കുറിഞ്ഞേരി, ഒ.പി. കുഞ്ഞബ്ദുള്ള, ടി.എം. ബാലന്‍, ഇ.കെ. സുരേഷ്, വി.പി. കുഞ്ഞബ്ദുള്ള, കുഞ്ഞിരാമന്‍ തിരുവോത്ത് എന്നിവര്‍ സംസാരിച്ചു.

മോര്‍ണോത്ത് ശ്രീധരന്‍ സ്വാഗതവും എന്‍.കെ. എടക്കയില്‍ നന്ദിയും പറഞ്ഞു. പരിപാടികള്‍ക്ക് പാലോളി ശ്രീധരന്‍, കെ.വി. ബാലകൃഷ്ണന്‍, മഹിള കോണ്‍ഗ്രസ് നേതാക്കളായ സുഷമ, സിന്ധു എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/216444/kv-kunhikanarans-death-anniversary-was-observed-at-cheruvannur)