---
title: "എസ്എസ്എല്‍സി, പ്ലസ് ടു വിജയികളെ ആദരിച്ചു "
english_title: "SSLC and Plus Two winners felicitated at koothali"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/216488/sslc-and-plus-two-winners-felicitated-at-koothali"
published_at: "2024-07-01T14:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66827804233be_1_eram.JPG"
keywords: []
---

# എസ്എസ്എല്‍സി, പ്ലസ് ടു വിജയികളെ ആദരിച്ചു 

> **Lead Summary:** **കൂത്താളി: **സിപിഐഎം ഏരം തോട്ടം ബ്രാഞ്ചിന് കീഴില്‍ വരുന്ന പ്രദേശത്തെ മുഴുവന്‍ എസ്എസ്എല്‍സി, പ്ലസ് ടു വിജയികളെയും പങ്കെടുപ്പിച്ചുകൊണ്ട് അതിവിപുലമായി അനുമോദന ചടങ്ങ് സംഘടിപ്പിച്ചു.

## Article Content

**കൂത്താളി: **സിപിഐഎം ഏരം തോട്ടം ബ്രാഞ്ചിന് കീഴില്‍ വരുന്ന പ്രദേശത്തെ മുഴുവന്‍ എസ്എസ്എല്‍സി, പ്ലസ് ടു വിജയികളെയും പങ്കെടുപ്പിച്ചുകൊണ്ട് അതിവിപുലമായി അനുമോദന ചടങ്ങ് സംഘടിപ്പിച്ചു.

അനുമോദന പരിപാടി സിപിഐഎം കൂത്താളി ലോക്കല്‍ കമ്മിറ്റി അംഗവും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ വി.എം അനൂപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സി.കെ സുഭാഷ് അധ്യക്ഷ വഹിച്ച യോഗത്തില്‍ പാര്‍ട്ടി കൂത്താളി ലോക്കല്‍ കമ്മിറ്റി അംഗം കെ.എം ബാലകൃഷ്ണന്‍ അഭിവാദ്യമര്‍പ്പിച്ച് സംസാരിച്ചു.

എസ്എസ്എല്‍സി ഉന്നത വിജയം നേടിയ അഞ്ച് വിദ്യാര്‍ത്ഥികളെയും പ്ലസ് ടു ഉന്നത വിജയം നേടിയ നാല് വിദ്യാര്‍ത്ഥികളെയുമാണ് അനുമോദന ചടങ്ങില്‍ പങ്കെടുപ്പിച്ചത്.

സിപിഐഎം ഏരം തോട്ടം ബ്രാഞ്ച് സെക്രട്ടറി പി സത്യന്‍ സ്വാഗതം പറഞ്ഞ പരിപാടിയില്‍ ജിനീഷ് എം ഇ ടി നന്ദിയും പറഞ്ഞു. പരിപാടിയില്‍ സംബന്ധിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും നാട്ടുകാര്‍ക്കും മധുരം വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/216488/sslc-and-plus-two-winners-felicitated-at-koothali)