---
title: "ഗ്രന്ഥാലയത്തിനു നേരെയും അക്രമം: ആവള ടി ഗ്രന്ഥാലയം സാമൂഹ്യവിരുദ്ധര്‍ എറിഞ്ഞു തകര്‍ത്തു "
english_title: "Violence against the library: Anti-social elements threw and destroyed the Avala T library"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/21710/violence-against-the-library-anti-social-elements-threw-and-destroyed-the-avala-t-library"
published_at: "2022-01-19T20:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e8291ff21fe_vvvv - Copy (3) - Copy copy.jpg"
keywords: []
---

# ഗ്രന്ഥാലയത്തിനു നേരെയും അക്രമം: ആവള ടി ഗ്രന്ഥാലയം സാമൂഹ്യവിരുദ്ധര്‍ എറിഞ്ഞു തകര്‍ത്തു 

> **Lead Summary:** **പേരാമ്പ്ര**: ആവള മഠത്തില്‍ മുക്കിലെ ആവള ടി ഗ്രന്ഥാലയം ഇന്നലെ രാത്രി സാമൂഹ്യവിരുദ്ധര്‍ എറിഞ്ഞു തകര്‍ത്തു. ശക്തമായി കല്ലെറിഞ്ഞാണ് വായനശാലയുടെ ജനല്‍ചില്ലുകള്‍ തകര്‍ത്തത്.

## Article Content

**പേരാമ്പ്ര**: ആവള മഠത്തില്‍ മുക്കിലെ ആവള ടി ഗ്രന്ഥാലയം ഇന്നലെ രാത്രി സാമൂഹ്യവിരുദ്ധര്‍ എറിഞ്ഞു തകര്‍ത്തു. ശക്തമായി കല്ലെറിഞ്ഞാണ് വായനശാലയുടെ ജനല്‍ചില്ലുകള്‍ തകര്‍ത്തത്.

ഗ്രന്ഥാലയം തകര്‍ത്ത സാമൂഹ്യവിരുദ്ധര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് വായനശാല കമ്മിറ്റി ആവശ്യപ്പെട്ടു.

സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്കെതിരെയുള്ള സാമൂഹ്യവിരുദ്ധരുടെ അക്രമണത്തില്‍ പ്രതിഷേധിക്കണമെന്നും പ്രതികളെ കണ്ടുപിടിച്ച മാതൃകാപരമായി ശിക്ഷിക്കണമെന്നും കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അധികൃതരോട് ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/21710/violence-against-the-library-anti-social-elements-threw-and-destroyed-the-avala-t-library)