---
title: "കാണാതായ വയോധികനായി തിരച്ചില്‍ നടത്തുന്നു "
english_title: "A search is underway for a missing elderly person at chakkittapara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/218539/a-search-is-underway-for-a-missing-elderly-person-at-chakkittapara"
published_at: "2024-07-09T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668cd89ead289_kada.JPG"
keywords: []
---

# കാണാതായ വയോധികനായി തിരച്ചില്‍ നടത്തുന്നു 

> **Lead Summary:** **ചെമ്പനോട:** പൂഴിത്തോട് കാണാതായ ആള്‍ക്ക് വേണ്ടി തിരച്ചില്‍ ആരംഭിച്ചു. പൂഴിത്തോട് കടന്തറപുഴക്കു സമീപം താമസിക്കുന്ന കൊള്ളിക്കൊബേല്‍ തോമസ് എന്നയാളെയാണ് ഇന്നലെ രാത്രി മുതല്‍ കാണാതായത്.

## Article Content

**ചെമ്പനോട:** പൂഴിത്തോട് കാണാതായ ആള്‍ക്ക് വേണ്ടി തിരച്ചില്‍ ആരംഭിച്ചു. പൂഴിത്തോട് കടന്തറപുഴക്കു സമീപം താമസിക്കുന്ന കൊള്ളിക്കൊബേല്‍ തോമസ് എന്നയാളെയാണ് ഇന്നലെ രാത്രി മുതല്‍ കാണാതായത്.

ഇന്നലെ രാത്രി 12 മണിവരെ ഇയാള്‍ വീട്ടില്‍ ഉണ്ടായതായി ബന്ധുക്കള്‍ പറഞ്ഞു. ഇയാളുടെതെന്ന് കരുതുന്ന എമര്‍ജന്‍സി ലൈറ്റും ചെരുപ്പും കുറത്തിപ്പാറ സെമിത്തേരിക്ക് അടുത്ത് പുഴയുടെ സമീപത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്.

ഇതിനെ തുടര്‍ന്ന് കടന്ത്രപുഴയില്‍ ഒഴുക്കില്‍പ്പെട്ടതാണെന്ന നിഗമനത്തിലാമണ് പുഴയില്‍ തിരച്ചില്‍ ആരംഭിച്ചത്. രാത്രി വൈകി പുഴയോരത്ത് ലൈറ്റുമായി ആരോ നടക്കുന്ന് കണ്ടതായി പുഴയുടെ മറുകരയില്‍ താസിക്കുന്നവരും പറഞ്ഞിരുന്നു.

പേരാമ്പ്ര അഗ്നി രക്ഷാ സേനയും പെരുവണ്ണാമൂഴി പൊലീസും നാട്ടുകാരും ചേര്‍ന്നാണ് തെരച്ചില്‍ നടത്തുന്നത്. ഗ്രാമപഞ്ചായത്തംഗം ലൈസ ജോര്‍ജ്ജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/218539/a-search-is-underway-for-a-missing-elderly-person-at-chakkittapara)