ചക്കിട്ടപ്പാറ: പൂഴിത്തോട് കാണാതായ ആള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പുഴയുടെ താഴ്ഭാഗത്തേക്ക് നീങ്ങി. പൂഴിത്തോട് കടന്തറ പുഴക്കു സമീപം താമസിക്കുന്ന കൊള്ളിക്കൊബേല്‍ തോമസ് (70) എന്നയാള്‍ക്കുവേണ്ടിയാണ് തിരച്ചില്‍ നടക്കുന്നത്.
ഇന്നലെ രാത്രി മുതലാണ് ഇയാളെ കാണാതായത്. ഇന്നലെ രാത്രി 12 മണിവരെ ഇയാള്‍ വീട്ടില്‍ ഉണ്ടായതായി ബന്ധുക്കള്‍ പറഞ്ഞു. ഇയാളുടെതെന്ന് കരുതുന്ന എമര്‍ജന്‍സി ലൈറ്റും ചെരുപ്പും കുറത്തിപ്പാറ സെമിത്തേരിക്ക് അടുത്ത് പുഴയുടെ സമീപത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്.
രാത്രി വൈകി പുഴയോരത്ത് ലൈറ്റുമായി ആരോ നടക്കുന്ന് കണ്ടതായി പുഴയുടെ മറുകരയില്‍ താസിക്കുന്നവരും പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് കടന്ത്രപുഴയില്‍ ഒഴുക്കില്‍പ്പെട്ടതാണെന്ന നിഗമനത്തിലാമണ് പുഴയില്‍ തിരച്ചില്‍ ആരംഭിച്ചത്. ഇന്ന് കാലത്ത് മുതല്‍ വയോധികനുവേണ്ടി തിരച്ചില്‍ നടക്കുകയാണ്.
കടന്തറ പുഴയിലെ തിരച്ചില്‍ പ്രവര്‍ത്തനത്തില്‍ പേരാമ്പ്ര അഗ്‌നിരക്ഷാനിലയത്തിലെ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസ്സര്‍മാരായ ലതീഷ്, സത്യനാഥ്, ടി ബബീഷ്, സിജീഷ് വിനീത്, അജേഷ്, ഹോംഗാര്‍ഡ് മുരളീധരന്‍, നാദാപുരം നിലയത്തിലെ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസ്സര്‍ കെ.എം ഷിജു എന്നിവര്‍ പങ്കാളികളായി.
തെരച്ചില്‍ പ്രവര്‍ത്തനത്തിന് പേരാമ്പ്ര സ്റ്റേഷന്‍ ഓഫീസ്സര്‍ സി.പി ഗിരീശന്‍, അസി. സ്റ്റേഷന്‍ ഓഫീസ്സര്‍ പി.സി പ്രേമന്‍, ഗണേശന്‍ എന്നിവര്‍ നേതൃത്ത്വം നല്‍കി. തെരച്ചില്‍ തുടരുന്നു. നാട്ടുകാരും അമീന്‍ റെസ്‌ക്യൂ ടീമും തെരച്ചിലില്‍ സഹകരിക്കുന്നുണ്ട്.
The search for the elderly goes downstream at poozhithod